Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ ഇന്ത്യൻ ജഴ്സി ആദ്യ പരിശീലകന് സമ്മാനിച്ച് അനസ് പുതിയ സീസണിന്​    

text_fields
bookmark_border
ആദ്യ ഇന്ത്യൻ ജഴ്സി ആദ്യ പരിശീലകന് സമ്മാനിച്ച് അനസ് പുതിയ സീസണിന്​    
cancel

  
                     
കൊണ്ടോട്ടി: ആദ്യ ഇന്ത്യൻ ജഴ്​സി ആദ്യ പരിശീലകന്​ സമ്മാനിച്ച്​ ഇന്ത്യൻ ഫുട്ബാൾ താരം അനസ്​ എടത്തൊടിക പുതിയ സീസണിന്​ പുറപ്പെട്ടു. വ്യാഴാഴ്​ച കരിപ്പൂ​ർ വിമാനത്താവളത്തിൽ നിന്നാണ്​ ഐ.എസ്.എൽ നാലാം സീസൺ, ഏഷ്യൻ കപ്പ് യോഗ്യത മത്സര ക്യാമ്പ് എന്നിവക്കായി പുറപ്പെട്ടത്​​. ഇന്ത്യൻ ക്യാമ്പ് മുംബൈയിലും ടാറ്റാ ടീമി​​​െൻറ ക്യാമ്പ്​ തായ്​ലൻഡിലുമാണ്​. 

അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നടക്കുന്ന ഉപജില്ല ഫുട്​ബാൾ ക്യാമ്പിലെത്തിയാണ്​ ആദ്യപരിശീലകൻ സി.ടി. അജ്മലിന​്​ ജഴ്​സി സമ്മാനിച്ചത്​. ഉപജില്ല ഫുട്ബാൾ ടീം ക്യാപ്റ്റൻമാരും ഭാരവാഹികളും ചേർന്ന് അനസിന്​ യാത്രയയപ്പ് നൽകി. ഈ വർഷം ഇറാനിൽ നടന്ന ഏഷ്യൻ സ്കൂൾ ഫുട്ബാളിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ ജുനൈൻ അരിമ്പ്രയെ അനസ് പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും  ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - anas edathodika -Sports news
Next Story