അ​വ​സ​ര​ത്തി​ന്​ കാ​ത്തി​രി​ക്കു​ന്നു –അ​ന​സ്

09:26 AM
11/11/2018
anas-edthodika-23

കൊ​ച്ചി: ‘‘ഞാ​ൻ ടീ​മി​നൊ​പ്പ​മു​ണ്ട്. അ​വ​സ​ര​ത്തി​നാ​യി ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്’’ -ആ​റു മ​ത്സ​ര​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ അ​ന​സി​െൻറ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് ഒ​രു പ്ര​ഫ​ഷ​ന​ൽ ക്ല​ബാ​ണ്. 25 ക​ളി​ക്കാ​രു​ണ്ട്. ബെ​ഞ്ച് ഉ​ൾ​പ്പെ​ടെ വ​ള​രെ ശ​ക്ത​മാ​ണ്. 

പ്ര​തി​രോ​ധ​നി​ര​യി​ൽ ശ​ക്ത​രാ​യ എ​ട്ടു താ​ര​ങ്ങ​ളു​ണ്ട്. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വു​മൂ​ല​മ​ല്ല ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യ​ത്. എ​തി​ർ​ടീം അ​ത്ര​ത്തോ​ളം ശ​ക്ത​രാ​യി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ആ​ദ്യ പ​തി​നൊ​ന്നി​ൽ ക​ളി​ക്കു​ന്ന​തെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കോ​ച്ചാ​ണ്. അ​ത​നു​സ​രി​ച്ചാ​കും ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങു​ക. സൂ​പ്പ​ർ ക​പ്പി​ലെ റെ​ഡ് കാ​ർ​ഡ് മൂ​ലം ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​യി. അ​തി​നി​ടെ ടീം ​മി​ക​ച്ച ഒ​ത്തി​ണ​ക്കം നേ​ടി​യി​രു​ന്നു. അ​തു​കൊ​ണ്ട് പെ​ട്ടെ​ന്നൊ​രു മാ​റ്റം ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ല. അ​വ​സ​രം ല​ഭി​ക്ക​ട്ടെ, അ​തി​നാ​യി കാ​ത്തി​രി​ക്കാ​മെ​ന്നും അ​ന​സ് പ​റ​ഞ്ഞു. സി.​കെ. വി​നീ​തി​ന് ആ​രാ​ധ​ക​രു​മാ​യി എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി ക​രു​തു​ന്നി​ല്ല. പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് വി​നീ​ത് പ​റ​ഞ്ഞി​രു​ന്നു. 

ആ​രാ​ധ​ക​രെ​ക്കു​റി​ച്ച് വി​നീ​ത് അ​ങ്ങ​നെ​യൊ​ന്നും പ​റ​യി​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ സൗ​ഹൃ​ദ​ങ്ങ​ളോ​ടു വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​റു​ണ്ട്. അ​ല്ലാ​തെ ഏ​തെ​ങ്കി​ലും ഒ​രു ക​ളി​ക്കാ​ര​ൻ ആ​രാ​ധ​ക​രെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​യു​മെ​ന്നു​പോ​ലും ക​രു​താ​നാ​വി​ല്ലെ​ന്നും അ​ന​സ് പ​റ​ഞ്ഞു.

Loading...
COMMENTS