സ​ർ​ക്കാ​ർ ജോ​ലി കി​ട്ടി​യാ​ൽ  സ​ന്തോ​ഷം –അ​ന​സ് എ​ട​ത്തൊ​ടി​ക

23:00 PM
03/02/2019
Anas Edathodika
മ​ല​പ്പു​റം: രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​തി​ന് അം​ഗീ​കാ​ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ജോ​ലി ത​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്ന് രാ​ജ്യാ​ന്ത​ര ഫു​ട്ബാ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച അ​ന​സ് എ​ട​ത്തൊ​ടി​ക. തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന ‘മാ​ധ്യ​മം’ ആ​ഴ്ച​പ്പ​തി​പ്പി​ലെ ആ​ത്മ​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

‘‘കേ​ര​ള​ത്തി​ൽ ജോ​ലി​ക്ക് ശ്ര​മി​ക്കാ​ൻ സ്നേ​ഹ​ത്തോ​ടെ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ച്ച പ​ല താ​ര​ങ്ങ​ളു​ടെ​യും അ​വ​സ്ഥ വ​ര​രു​തെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ജോ​ലി തേ​ടി ആ​രെ​യും സ​മീ​പി​ക്കി​ല്ല. രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​തി​ന് അം​ഗീ​കാ​ര​മാ​യി ത​ന്നാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും’’ -ബി​രു​ദ​ധാ​രി​യാ​യ അ​ന​സ് പ​റ​യു​ന്നു.

സെ​വ​ൻ​സ് ഫു​ട്ബാ​ൾ ക​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളെ​പ്പ​റ്റി​യും ഇ​ന്ത്യ​ൻ ടീ​മി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ത്മ​ഭാ​ഷ​ണ​ത്തി​​െൻറ അ​വ​സാ​ന ല​ക്ക​ത്തി​ൽ താ​രം തു​റ​ന്നു​പ​റ​യു​ന്നു. ഐ ​ലീ​ഗി​ൽ മും​ബൈ എ​ഫ്.​സി, പു​ണെ എ​ഫ്.​സി, മോ​ഹ​ൻ ബ​ഗാ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കു​വേ​ണ്ടി ക​ളി​ച്ച അ​ന​സ്, ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​​െൻറ​യും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യു​ടെ​യും ജ​ഴ്സി‍യ​ണി​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ൾ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ലാ​ണ്. 
Loading...
COMMENTS