സീനിയർ വനിത ഫുട്ബാൾ ടീം സെലക്ഷനിൽ ക്രമക്കേടെന്ന് ആക്ഷേപം
text_fieldsകോട്ടയം: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിെൻറ സാധ്യത പട ്ടികയിൽനിന്ന് മികച്ച താരങ്ങൾ പുറത്ത്. സംസ്ഥാന ചാമ്പ്യൻഷിപ് നടത്താതെ തട്ടിക്കൂ ട്ട് സെലക്ഷൻ ട്രയൽസിലൂടെ ടീമിനെ തെരഞ്ഞെടുത്തതാണ് മികച്ച താരങ്ങൾക്ക് തിരിച്ച ടിയായതെന്നും മനഃപൂർവം പലരെയും ഒഴിവാക്കിയെന്നും പരാതിയുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 30 താരങ്ങളിൽ പലരും അനർഹരാണെന്ന് ഒരുവിഭാഗം പരിശീലകർ ആരോപിക്കുന്നു. വനിത ഫുട്ബാളിൽ മികവ് പുലർത്തുന്ന ജില്ലകൾക്ക് പ്രാതിനിധ്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തിരുവല്ല മാർത്തോമ കോളജിൽ നടന്ന സെലക്ഷൻ ട്രയൽസിൽ വിവിധ ജില്ലകളിൽനിന്നായി 125 താരങ്ങളാണ് എത്തിയത്. ഇതിൽനിന്ന് നാലു മണിക്കൂർെകാണ്ട് 30 അംഗ സാധ്യത ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നു. 20 മിനിറ്റ് മാത്രമാണ് താരങ്ങൾക്ക് കളിക്കാൻ കഴിഞ്ഞത്. പലർക്കും കഴിവ് പ്രകടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മികവ് പുലർത്തിയവരെ തഴഞ്ഞതായും ആേക്ഷപമുണ്ട്. ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ദേശീയതാരങ്ങളെ പോലും ഒഴിവാക്കിയേത്ര. സംസ്ഥാന ചാമ്പ്യൻഷിപ് ഇല്ലാതിരുന്നത് പലരുടെയും അവസരം നഷ്ടമാക്കിയതായി താരങ്ങൾ പറയുന്നു.
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമെന്നതിനാൽ ഒാരോ താരങ്ങളുടെയും പ്രകടനം കൃത്യമായി വിലയിരുത്താൻ കഴിയും. എന്നാൽ, രണ്ടുവർഷമായി സംസ്ഥാന ചാമ്പ്യൻഷിപ് നടത്തുന്നില്ല. ഇത് സംസ്ഥാനത്തിെൻറ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത്തവണയും സമാന സ്ഥിതി ഉണ്ടാകുമെന്നാണ് ആക്ഷേപം.