ആദ്യ മിനിട്ടിൽ ഗോൾ; സെനഗലിനെ തകർത്ത്​ അൾജീരിയ ആഫ്രിക്കൻ കപ്പ്​ ജേതാക്കൾ

12:10 PM
20/07/2019
african-nations-cup 20-7-19

കൈ​​റോ: യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ളി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ പ​ട​ന​യി​ച്ച ആ​ഫ്രി​ക്ക​ൻ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ൽ​ജീ​രി​യ​യു​ടെ വി​ജ​യ​ഭേ​രി. ഇൗ​ജി​പ്​​ഷ്യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ​ൈക​റോ​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​​െൻറ മു​ന്നേ​റ്റ​താ​രം സാ​ദി​യോ മാ​നെ ന​യി​ച്ച സെ​ന​ഗാ​ളി​നെ അ​ട്ടി​മ​റി​ച്ച്, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ റി​യാ​ദ്​ മെ​ഹ്​​റ​സ്​ ന​യി​ച്ച അ​ൽ​ജീ​രി​യ വ​ൻ​ക​ര​യു​ടെ ​ചാ​മ്പ്യ​ന്മാ​രാ​യി.

കി​​ക്കോ​ഫ്​ വി​സി​ൽ മു​ഴ​ങ്ങി ര​ണ്ടാം മി​നി​റ്റി​ൽ പി​റ​ന്ന ഡി​ഫ്ല​ക്​​ട​ഡ്​ ഗോ​ളി​ൽ ബ​ഗ്​​ദാ​ദ്​ ബൗ​ന​ജ നേ​ടി​യ ഗോ​ളാ​ണ്​ അ​ൽ​ജീ​രി​യ​ക്ക്​ ര​ണ്ടാം ആ​ഫ്രി​ക്ക​ൻ കി​രീ​ടം സ​മ്മാ​നി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ പി​റ​ന്ന ഗോ​ളി​​െൻറ മു​ൻ​തൂ​ക്ക​ത്തി​ൽ അ​ൽ​ജീ​രി​യ ക​ടി​ച്ചു​തൂ​ങ്ങി​യ​പ്പോ​ൾ, സെ​ന​ഗാ​ളി​​െൻറ തി​രി​ച്ച​ടി ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലം​ക​ണ്ടി​ല്ല. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​​െൻറ ഏ​റി​യ സ​മ​യ​വും അ​ൽ​ജീ​രി​യ​യു​ടെ പ്ര​തി​രോ​ധ​വും എ​തി​രാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​വും ത​മ്മി​ലാ​യ​തോ​ടെ വി​ര​സ​മാ​യി. പ​രു​ക്ക​ന​ട​വും കൈ​യാ​ങ്ക​ളി​യും നി​റ​ഞ്ഞ 90 മി​നി​റ്റി​നൊ​ടു​വി​ൽ ആ​ഫ്രി​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ൽ മ​രു​ഭൂ​മി​യി​ലെ കു​റു​ക്ക​ന്മാ​ർ എ​ന്ന വി​ളി​പ്പേ​രു​കാ​രാ​യ അ​ൽ​ജീ​രി​യ​യു​ടെ ആ​​ഹ്ലാ​ദം മു​ഴ​ങ്ങി.

1990ൽ ​സ്വ​ന്തം മ​ണ്ണി​ൽ കി​രീ​ട​മു​യ​ർ​ത്തി​യ​ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ൽ​ജീ​രി​യ ആ​ഫ്രി​ക്ക​ൻ നേ​ഷ​ൻ​സ്​ ക​പ്പു​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​മ​ണി​ഞ്ഞ ലി​വ​ർ​പൂ​ളി​​െൻറ സാ​ദി​യോ മാ​നെ​യും പ്രീ​മി​യ​ർ ലീ​ഗ്, എ​ഫ്.​എ ക​പ്പ്​ ഉ​ൾ​പ്പെ​ടെ നാ​ലു​ കി​രീ​ടം ചൂ​ടി​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ ഭാ​ഗ​മാ​യ മെ​ഹ്​​റ​സും ത​മ്മി​ലെ പോ​രാ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ഫൈ​ന​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്.  ഇ​രു ടീ​മി​​െൻറ​യും ക​രു​ത്ത്​ യൂ​റോ​പ്പി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ ആ​ഫ്രി​ക്ക​ൻ ഇ​ന്ധ​ന​ങ്ങ​ൾ. എ​ന്നാ​ൽ, ര​ണ്ടാം മി​നി​റ്റി​ലെ ഗോ​ൾ ഗാ​ല​റി​യെ ഞെ​ട്ടി​ച്ചു.

വി​ങ്ങി​ൽ​നി​ന്ന്​ ഇ​സ്​​മാ​യി​ൽ ബ​നേ​സ​ർ ന​ൽ​കി​യ പ​ന്തു​മാ​യി മ​ധ്യ​ഭാ​ഗ​ത്തേ​ക്കു​ മു​ന്നേ​റി​യ ബ​ഗ്​​ദാ​ദി​​െൻറ ഷോ​ട്ട്​ സ​ലി​ഫ്​ സാ​നെ​യു​ടെ കാ​ലി​ൽ ത​ട്ടി കു​ത്തി​യു​യ​ർ​ന്ന്​ നേ​രെ പ​തി​ച്ച​ത്​ വ​ല​യി​ലേ​ക്ക്. ഗോ​ളി​ക്കും നോ​ക്കി​നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.  പ്ര​തി​രോ​ധ​നി​ര​യി​ലെ ഉ​രു​ക്കു​മ​നു​ഷ്യ​ൻ നാ​പോ​ളി​യു​ടെ കാ​ലി​ദു കൗ​ലി​ബ​ലി സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം പു​റ​ത്തി​രു​ന്ന​താ​ണ്​ സെ​ന​ഗാ​ളി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. പ​ക​ര​മി​റ​ങ്ങി​യ സ​ലി​ഫ്​ സാ​നെ​യാ​വ​െ​ട്ട ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്​​തു. പി​ന്നീ​ടു​ള്ള മി​നി​റ്റു​ക​ളി​ൽ സെ​ന​ഗാ​ൾ മു​ന്നേ​റ്റ​വും അ​ൽ​ജീ​രി​യ​യു​ടെ കോ​ട്ട​കെ​ട്ടി​യ പ്ര​തി​രോ​ധ​വു​മാ​യി മാ​റി. 

അ​തേ​സ​മ​യം, സെ​ന​ഗാ​ൾ കോ​ച്ച്​ അ​ലി​യു സി​സെ​ക്ക്​ തോ​ൽ​വി ​ഇ​ര​ട്ട ദുഃ​ഖ​മാ​യി മാ​റി. 2002ൽ ​സി​സെ ക്യാ​പ്​​റ്റ​നാ​യി​രി​ക്കെ ഫൈ​ന​ലി​ലെ​ത്തി​യ സെ​ന​ഗാ​ൾ കാ​മ​റൂ​ണി​നോ​ട്​ തോ​റ്റി​രു​ന്നു. അ​തി​നു​ശേ​ഷം വീ​ണ്ടും ഫൈ​ന​ലി​ലെ​ത്തു​േ​മ്പാ​ൾ കോ​ച്ചി​​െൻറ കു​പ്പാ​യ​ത്തി​ൽ സി​സെ​യു​ണ്ട്. പ​ക്ഷേ, ഇ​ക്കു​റി​യും തോ​ൽ​ക്കാ​ൻ​ത​ന്നെ വി​ധി. 

 

Loading...
COMMENTS