ആഴ്സനലും കടന്ന് സിറ്റി കുതിക്കുന്നു
text_fieldsമാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ പന്തുതട്ടുന്ന മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ ആഴ്സനലിനെ 3-1ന് തോൽപിച്ച പെപ് ഗ്വാർഡിയോളയുടെ ടീം ലീഗ് തലപ്പത്ത് പോയൻറ് നേട്ടം 11 കളികളിൽ 31ലെത്തിച്ചു. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കെവിൻ ഡിബ്രൂയ്ൻ (19), സെർജിയോ അഗ്യൂറോ (50), ഗബ്രിയേൽ ജീസസ് (74) എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. അലക്സാണ്ടർ ലാകസറ്റെ (65) ആഴ്സനലിെൻറ ആശ്വാസ ഗോൾ സ്കോർ ചെയ്തു. 19 പോയൻറുമായി ആറാം സ്ഥാനത്താണ് ആഴ്സനൽ.
ഞായറാഴ്ചയിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ 1-0ത്തിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ശനിയാഴ്ച ലിവർപൂൾ 4-1ന് വെസ്റ്റ്ഹാംയുനൈറ്റഡിനെയും തോൽപിച്ചു. മുഹമ്മദ് സലാഹ് ഇരട്ട ഗോൾ നേടി.
