പരിക്ക്; സാഞ്ചസിന് പ്രീമിയർ ലീഗിലെ രണ്ട് മത്സരങ്ങൾ നഷ്ടമാവും
text_fields
ലണ്ടൻ: ആഴ്സനൽ താരം അലക്സിസ് സാഞ്ചസിന് പരിക്ക്. വെള്ളിയാഴ്ച കിക്കോഫ് കുറിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങൾ താരത്തിന് നഷ്ടമാവും. വെള്ളിയാഴ്ച രാത്രി ആഴ്സനൽ-ലെസ്റ്റർ സിറ്റി പോരാട്ടത്തോടെയാണ് ലീഗ് സീസണിന് തുടക്കംകുറിക്കുന്നത്. സാഞ്ചസില്ലാതെയാവും പീരങ്കിപ്പട ആദ്യ പോരാട്ടത്തിനിറങ്ങുന്നത്്. 19ന് സ്റ്റോക് സിറ്റിയുമായാണ് രണ്ടാം മത്സരം. അതിനിടെ ബ്രസീൽ താരം നെയ്മറിനെ ബാഴ്സലോണയിൽനിന്ന് സ്വന്തമാക്കിയതിനു പിന്നാലെ സാഞ്ചസിനെയും പാരിസ് സെൻറ് െജർമൻ നോട്ടമിടുന്നുവെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ വെങ്ങർ തയാറായില്ല. സാഞ്ചസിനെ വിടാൻ ക്ലബ് ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
