Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 4:52 AM IST Updated On
date_range 27 April 2018 4:52 AM ISTപരിക്ക്; ചേംബർലൈന് ലോകകപ്പ് നഷ്ടമാവും
text_fieldsbookmark_border
ലിവർപൂൾ: ഇംഗ്ലണ്ട് മിഡ്ഫീൽഡർ അലക്സ് ഒാക്സ്ലേഡ് ചേംബർലൈന് ലോകകപ്പിൽ കളിക്കാനാവില്ല.
ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദത്തിൽ റോമക്കെതിരെ കളിക്കുേമ്പാൾ കാൽമുട്ടിനേറ്റ പരിക്കാണ് ലിവർപൂൾ താരത്തിന് തിരിച്ചടിയായത്. പരിക്ക് സാരമുള്ളതായതിനാൽ ക്ലബ് സീസണിലെ ബാക്കി മത്സരങ്ങളും ലോകകപ്പും ചേംബർലൈന് നഷ്ടമാവുമെന്ന് ലിവർപൂളാണ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
സീസണിെൻറ തുടക്കത്തിൽ ആഴ്സനലിൽനിന്ന് ലിവർപൂളിലെത്തിയശേഷം തുടക്കത്തിൽ മങ്ങിയെങ്കിലും പതിയെ താളം കണ്ടെത്തിയ ചേംബർലൈൻ മികച്ച ഫോമിലേക്ക് വരുകയായിരുന്നു. റഷ്യയിലേക്കുള്ള ഇംഗ്ലണ്ട് സംഘത്തിലേക്ക് കോച്ച് ഗാരത് സൗത്ത്ഗെയ്റ്റിെൻറ വിളി ഏറക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് പരിക്ക് വില്ലനായെത്തിയത്.
ഇംഗ്ലണ്ട് അവസാനം കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും 24കാരൻ ആദ്യ ഇലവനിൽ ഇടംപിടിച്ചിരുന്നു. ലോകകപ്പ് അടക്കം നഷ്ടമാവുന്നതിൽ ഏെറ നിരാശയുണ്ടെന്ന് ചേംബർലൈൻ പറഞ്ഞു. ഇത്രയും നിർണായക സമയത്ത് പരിക്കേറ്റതിൽ ഏറെ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story