Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രക്ഷോഭക്കാർക്കെതിരെ...

പ്രക്ഷോഭക്കാർക്കെതിരെ ഭാര്യയു​ടെ ഇൻസ്​റ്റ പോസ്​റ്റ്​; സെർബിയൻ താരത്തെ എൽ.എ ഗാലക്​സി പുറത്താക്കി

text_fields
bookmark_border
പ്രക്ഷോഭക്കാർക്കെതിരെ ഭാര്യയു​ടെ ഇൻസ്​റ്റ പോസ്​റ്റ്​; സെർബിയൻ താരത്തെ എൽ.എ ഗാലക്​സി പുറത്താക്കി
cancel

വാഷിങ്​ടൺ: ഭാര്യയുടെ വംശീയധിക്ഷേപ പോസ്​റ്റുകൾ കാരണം മിഡ്​ഫീൽഡർ അലക്‌സാണ്ടർ കറ്റായിയെ ലോസ്​ ആ​ഞ്ചലസ്​ ഗാലക്​സി ഒഴിവാക്കി. 

വർണ്ണ വെറിയനായ പൊലീസുകാരൻ ജോർജ് ഫ്ലോയിഡെന്ന 29 വയസുകാരനെ കാൽമു​ട്ട്​ ​െകാണ്ട്​ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്​ രാജ്യത്ത്​ പ്രക്ഷോഭങ്ങൾ അലയടിക്കുകയാണ്​. ഇൗ സാഹചര്യത്തിലാണ്​ കറ്റായിയുടെ സെർബിയക്കാരിയായ ഭാര്യ തിയാ കറ്റായി പ്രക്ഷോഭങ്ങക്ക്‌ എതിരെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ സമൂഹ മാധ്യമ പോസ്​റ്റുകളുമായി രംഗത്ത് വന്നത്. 

ആഫ്രോ അമേരിക്കൻ വംശജരെയും പ്രതിഷേധക്കാരെയും അവഹേളിക്കുന്ന മൂന്ന്​ പോസ്​റ്റുകളാണ്​ അവർ പങ്കുവെച്ചത്​. വ്യാപകമായ പ്രതിഷേധമ​ുയർന്നതോടെ അവർ വീഡിയോകൾ പിൻവലിച്ചെങ്കിലും പകർപ്പുകൾ വ്യാപകമായി പ്രചരിച്ചു. അമേരിക്കയിലെ വെള്ളക്കാരുടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ പോലും ഇത്രയും നിന്ദ്യവും ക്രൂരവും ആയി പ്രതികരിച്ചിട്ടില്ലാത്തതിനാൽ തന്നെ ഇവർക്കെതിരെ വ്യാപകമായ പ്രതിഷേധമുയർന്ന്​ കഴിഞ്ഞു. 

വിവരം പുറത്തുവന്നതോടെ എൽ.എ ഗാലക്‌സി അധികൃതർ മാപ്പ് പറയുകയും കറ്റായിയുടെ സേവനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെർബിയക്കാരനായ അലക്‌സാണ്ടർ കറ്റായി ഡിസംബറിലാണ് എൽ.എ ഗാലക്സിയിൽ ചേർന്നത്​. ഇരുവരെയും നാടുകടത്താനും സാധ്യതയുണ്ട്​. 2018ൽ മേജർ സോക്കർ ലീഗിലെത്തിയ കറ്റായി ചിക്കാഗോ ഫയറിൽ രണ്ട്​ വർഷം പന്തുതട്ടിയ ശേഷമാണ്​ ഗാലക്​സിയിലെത്തിയത്​.   


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:george floyd killingLA galaxyAleksandar KataiAnti-Protest Postsamerican protest
News Summary - Aleksandar Katai, Galaxy Part Ways After Wife Tea's Violent Anti-Protest Posts- sports
Next Story