കിങ്സ് കപ്പ്: ബാഴ്സക്ക് എതിരാളി അലാവസ്
text_fieldsമഡ്രിഡ്: കിങ്സ് കപ്പ് ഫൈനലില്‍ ബാഴ്സലോണയുടെ എതിരാളികള്‍ ഡിപോര്‍ടിവോ അലാവസ്. രണ്ടാം സെമിയില്‍ സെല്‍റ്റ ഡി വിഗോയെ ഒരു ഗോളിന് തോല്‍പിച്ചാണ് ബാഴ്സയോട് ഏറ്റുമുട്ടാന്‍ ഡിപോര്‍ടിവോ ടിക്കറ്റൊരുക്കിയത്. ആദ്യ പാദം ഗോള്‍രഹിത സമനിലയിലായതോടെ സ്വന്തം തട്ടകത്തിലെ ഏകഗോളിന്‍െറ ബലത്തിലാണ് ഡിപോര്‍ടിവോ ഫൈനലിലേക്ക് കടന്നത്. ആവേശകരമായ മത്സരത്തിലെ അന്ത്യനിമിഷത്തില്‍ സ്പാനിഷ് താരം എഡ്ഗര്‍ മെന്‍ഡസാണ് ഗോള്‍ നേടിയത്.
ഇതോടെ അലാവസ് ചരിത്രം കുറിച്ചിരിക്കുകയാണ്. ടീം ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് മുന്‍ അര്‍ജന്‍റീനന്‍ ഫുട്ബാള്‍ താരം മാര്‍ഷ്യോ പെല്ലിഗ്രിനോയുടെ ശിക്ഷണത്തില്‍ മുന്നോട്ടു കുതിക്കുന്ന അലാവസിന് ഒരു പ്രമുഖ കലാശക്കൊട്ടിന് അവസരം ലഭിക്കുന്നത്. 2001ല്‍ യുവേഫകപ്പ് ഫൈനലില്‍ ലിവര്‍പൂളിനോട് ഏറ്റുമുട്ടിയതായിരുന്നു ആദ്യത്തേത്.
മേയ് 27നാണ് ഫൈനല്‍ പോരാട്ടം. ബാഴ്സക്ക് എഴുതിത്തള്ളാന്‍ മാത്രം നിസ്സാരരല്ല അലാവസ്. ഈ സീസണില്‍ കറ്റാലന്മാരെ നൂകാംപില്‍ 2-1ന് അട്ടിമറിച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 1921ല്‍ സ്ഥാപിതമായ ഈ ക്ളബ് പത്തുവര്‍ഷത്തോളം രണ്ടാം നിര ലീഗില്‍ പന്തുതട്ടിയതിനുശേഷം പ്രഥമലീഗിലേക്ക് കുതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
