Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലബ് ലോകകപ്പ്: റയൽ മഡ്രിഡ്-അൽ ജസീറ സെമി പോരാട്ടം ഇന്ന്
text_fieldsbookmark_border
അബൂദബി: ക്ലബ് ലോകകപ്പ് കിരീട നേട്ടത്തിൽ ബാഴ്സലോണയോടൊപ്പമെത്താൻ റയൽ മഡ്രിഡ് ഇന്ന് പടയോട്ടത്തിനിറങ്ങും. സെമിഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് യു.എ.ഇ ലീഗ് ചാമ്പ്യന്മാരായ അൽ-ജസീറയാണ് എതിരാളികൾ. 2016ലെ കിരീടമടക്കം നിലവിൽ രണ്ടുതവണ ലോകചാമ്പ്യന്മാരായ റയൽ മഡ്രിഡിന് കിരീടം നിലനിർത്താനായാൽ ബാഴ്സലോണയുടെ (മൂന്ന് കിരീടം 2009,11,15)നേട്ടത്തിനൊപ്പമെത്താം. യു.എ.ഇയിലാണ് മത്സരങ്ങൾ.
സെമിയിൽ റയലിനോട് ഏറ്റുമുേട്ടണ്ടി വന്നതോടെ മത്സരം പിടിക്കാൻ അൽ-ജസീറക്ക് നന്നായി പാടുപെടേണ്ടിവരും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ യു.എ.ഇ ചാമ്പ്യന്മാരെ വൻ േഫാമിലുള്ള റയൽ മഡ്രിഡ് എളുപ്പം കീഴടക്കും. ഒ.എഫ്.സി ചാമ്പ്യന്മാരായ ഒാക്ലൻഡ് സിറ്റി, ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാൻ ക്ലബ് റെഡ് ഡയമണ്ട് എന്നിവരെ തോൽപിച്ചാണ് അൽ-ജസീറ സെമിയിലെത്തിയത്. മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ വിദാദ് കസാബ്ലാൻകയെ തോൽപിച്ച് കോൺകകാഫ് ജേതാക്കളായ സി.എഫ്. പാച്ചുകോ സെമിയിലെത്തി. ബ്രസീൽ ക്ലബ് ഗ്രീമിയോയുമായാണ് സി.എഫ്. പാച്ചുകോയുടെ സെമി മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story