എ.കെ 22 സോക്കർ അക്കാദമി: ആഷിഖ് കളിപഠിപ്പിക്കും 

മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സീ​നി​യ​ർ ഫു​ട്ബാ​ൾ ടീ​മി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ എ​ന്താ​ണ് സ്വ​പ്ന​മെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ഷി​ഖ് കു​രു​ണി​യ​ൻ ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു ‘‘ഒ​രു അ​ക്കാ​ദ​മി തു​ട​ങ്ങി വ​ള​ർ​ന്നു​വ​രു​ന്ന താ​ര​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ട​ണം. ക​ളി​ക്കാ​ൻ അ​വ​സ​ര​വും സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​തി​​െൻറ പേ​രി​ൽ ആ​രും പി​ന്ത​ള്ള​പ്പെ​ട​രു​ത്’’. ജ​ന്മ​നാ​ടാ​യ മ​ല​പ്പു​റ​ത്ത് ആ​ഷി​ഖി​െൻറ സ്വ​പ്നം സ​ഫ​ല​മാ​വു​ക​യാ​ണ്. എ.​കെ 22 സോ​ക്ക​ർ അ​ക്കാ​ദ​മി ഏ​പ്രി​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. 22ാം ന​മ്പ​ർ ജ​ഴ്സി​യി​ൽ ഐ.​എ​സ്.​എ​ൽ ടീ​മാ​യ എ​ഫ്.​സി പു​ണെ സി​റ്റി​ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന സ്ട്രൈ​ക്ക​റു​ടെ വി​ളി​പ്പേ​ര് ത​ന്നെ എ.​കെ 22 എ​ന്നാ​ണ്. 

കൂ​ട്ടി​ല​ങ്ങാ​ടി കേ​ന്ദ്ര​മാ​യാ​ണ് എ.​കെ 22 സോ​ക്ക​ർ അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ക്കു​ക. 13 വ​യ​സ്സി​ന് താ​ഴെ, 13-17, 18 വ​യ​സ്സി​ന് മു​ക​ളി​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദേ​ശ കോ​ച്ചു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. വി​ദേ​ശ പ​രി​ശീ​ല​ക​രെ കൊ​ണ്ടു​വ​രി​ക ശ്ര​മ​ക​ര​വും ചെ​ല​വേ​റി​യ​തു​മാ​ണെ​ന്നും സ്വീ​ഡ​നി​ലെ സൂ​പ്പ​ർ​കോ​ച്ച്​ എ​ന്ന ഏ​ജ​ൻ​സി എ.​കെ 22 സോ​ക്ക​ർ അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​തോ​ടെ ഇ​ത് എ​ളു​പ്പ​മാ​യെ​ന്നും ആ​ഷി​ഖ് പ​റ​യു​ന്നു. ക​ഴി​വും പ്ര​തി​ഭ​യു​മു​ള്ള ധാ​രാ​ളം കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ലും സ്ഥി​ര​മാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. രാ​ജ്യ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന ഒ​രു​പി​ടി താ​ര​ങ്ങ​ളെ വ​ള​ർ​ത്തി‍യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് അ​ക്കാ​ദ​മി​ക്ക് പി​ന്നി​ലെ​ന്ന് ആ​ഷി​ഖ് വ്യ​ക്ത​മാ​ക്കി. 
എ.​കെ 22 സോ​ക്ക​ർ അ​ക്കാ​ദ​മി​യു​ടെ ലോഗോ
 

വാ​ഴ​ക്കാ​ട്ടി​രി, കീ​രം​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. 2018ൽ ​ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി​യ ആ​ഷി​ഖ് 12 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ ദേ​ശീ​യ ടീ​മി​​െൻറ ജ​ഴ്സി​യ​ണി​ഞ്ഞു. സ്പാ​നി​ഷ് ലാ ​ലീ​ഗ ക്ല​ബാ​യ വി​യ്യാ റ​യ​ലി​െൻറ ജൂ​നി​യ​ർ ടീ​മി​ൽ ക​ളി​ക്ക​വെ​യാ​ണ് മ​ല​പ്പു​റ​ത്ത് അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള അ​ക്കാ​ദ​മി​യെ​ന്ന പ​ദ്ധ​തി ആ​ഷി​ഖി​െൻറ മ​ന​സ്സി​ൽ രൂ​പ​പ്പെ​ട്ട​ത്. 22ാം വ​യ​സ്സി​ൽ​ത്ത​ന്നെ അ​ത് സാ​ക്ഷാ​ത്​​ക​രി​ക്കാ​നാ​യ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് താ​ര​മി​പ്പോ​ൾ. നി​ല​വി​ൽ ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് മ​ല​പ്പു​റം പ​ട്ട​ർ​ക്ക​ട​വു​കാ​ര​ൻ ആ​ഷി​ഖ് കു​രു​ണി​യ​ൻ.
Loading...
COMMENTS