Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ മ​ഡ്രി​ഡി​ന്​...

റ​യ​ൽ മ​ഡ്രി​ഡി​ന്​ പി​ന്നാ​ലെ യു​വ​ൻ​റ​സി​നും മ​ട​ക്ക ടി​ക്ക​റ്റ്​ ന​ൽ​കി അ​യാ​ക്​​സ്​

text_fields
bookmark_border
റ​യ​ൽ മ​ഡ്രി​ഡി​ന്​ പി​ന്നാ​ലെ യു​വ​ൻ​റ​സി​നും മ​ട​ക്ക ടി​ക്ക​റ്റ്​ ന​ൽ​കി അ​യാ​ക്​​സ്​
cancel

ടൂ​റി​ൻ: അ​യാ​ക്​​സ്​ ആം​സ്​​റ്റ​ർ​ഡാ​മി​​െൻറ ഒാ​രോ ത​ളി​രും പൂ​വി​ടു​േ​മ്പാ​ൾ ഡ​ച്ചി​​​ന്​ ഒാ​റ​ഞ്ച്​ വ ​സ​ന്ത​ത്തി​​​െൻറ വ​ര​വേ​ൽ​പാ​ണ്. യൊ​ഹാ​ൻ ക്രൈ​ഫും മാ​ർ​കോ വാ​ൻ​ബാ​സ്​​റ്റ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​തി​ ഹാ​സ​ങ്ങ​ൾ മു​ത​ൽ, ​ആ​ർ​യ​ൻ റോ​ബ​നും റോ​ബി​ൻ വാ​ൻ​പേ​ഴ്​​സി​യും വ​രെ​യു​ള്ള​വ​ർ ലോ​ക ഫു​ട്​​ബാ​ളി​​െൻറ മു​ൻ​നി​ര​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച നെ​ത​ർ​ല​ൻ​ഡ്​​സി​​ന്​ തി​രി​ച്ച​ടി​ക​ളു​ടെ നാ​ളു​ക​ളാ​യി​രു​ന്നു ക ​ഴി​ഞ്ഞു​പോ​യ​ത്. 2016 യൂ​റോ​ക​പ്പി​ലും 2018 റ​ഷ്യ ലോ​ക​ക​പ്പി​ലും യോ​ഗ്യ​ത​യി​ല്ലാ​തെ ഒാ​റ​ഞ്ചു​പ​ട കാ​ഴ്​ ​ച​ക്കാ​രാ​യ​പ്പോ​ൾ ക​ര​ഞ്ഞ​ത്​ ലോ​ക​മെ​ങ്ങു​മു​ള്ള ടോ​ട്ട​ൽ​ഫു​ട്​​ബാ​ളി​​െൻറ ആ​രാ​ധ​ക​രാ​യി​രു​ന്നു.

ഇ​ക്കു​റി, അ​യാ​ക്​​സ്​ ആം​സ്​​റ്റ​ർ​ഡാം 22 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സെ​മി ഫൈ​ന​ലി​ലെ​ത്തു​േ​മ്പാ​ൾ പൂ​ത്തു​ല​യു​ന്ന​ത്, ഇ​ട​ക്കാ​ല​ത്ത്​ ക​രി​ഞ്ഞു​ണ​ങ്ങി​യ ഒാ​റ​ഞ്ചു​തോ​ട്ട​ങ്ങ​ളാ​ണ്. ഹാ​ട്രി​ക്​ കി​രീ​ട​ത്തി​​െൻറ തി​ള​ക്ക​വു​മാ​യെ​ത്തി​യ റ​യ​ൽ മ​ഡ്രി​ഡി​നെ പ്രീ​ക്വാ​ർ​ട്ട​റി​ലും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ലൂ​ടെ കി​രീ​ട​ശ​പ​ഥ​വു​മാ​യെ​ത്തി​യ യ​ു​വ​ൻ​റ​സി​നെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലും വീ​ഴ്​​ത്തി​യാ​ണ്​ അ​യാ​ക്​​സി​​െൻറ സെ​മി​പ്ര​വേ​ശം.

അ​ത്​​ല​റ്റ​ി​കോ മ​ഡ്രി​ഡി​നെ പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ഴ്​​ത്തി​യ മാ​തൃ​ക​യി​ൽ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ അ​യാ​ക്​​സി​നെ​യും പൂ​ട്ടാ​നു​ള്ള മോ​ഹ​വു​മാ​യാ​ണ്​ യു​വ​ൻ​റ​സ്​ ക​ളി​തു​ട​ങ്ങി​യ​ത്. മാ​ൻ​സു​കി​ച്, ബ​നൂ​ച്ചി തു​ട​ങ്ങി​യ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ​യും പൗ​ലോ ഡി​ബാ​ല​യും മ​തി​യാ​യി​രു​ന്നു ക​ളി ന​യി​ക്കാ​ൻ. പ​ക്ഷേ, ഫേ​വ​റി​റ്റു​ക​ളു​ടെ പേ​ടി​സ്വ​പ്​​ന​മാ​യ അ​യാ​ക്​​സ്​ അ​തെ​ല്ലാം മു​ന്നി​ൽ​ക​ണ്ടു​ത​ന്നെ പ​ന്തു​ത​ട്ടി. 19കാ​ര​നാ​യ നാ​യ​ക​ൻ മ​ത്യാ​സ്​ ഡി ​ലി​റ്റ്​ ന​യി​ച്ച പ്ര​തി​രോ​ധ​വും 21കാ​ര​ൻ ഡോ​ണി വാ​ൻ ഡി ​ബീ​കും മൊ​റോ​ക്കോ​യു​ടെ ഹ​കിം സി​യെ​കും ന​യി​ച്ച മ​ധ്യ​നി​ര​യും യു​വെ​യെ വ​രി​ഞ്ഞു​മു​റു​ക്കി. പ്ര​തി​രോ​ധ​വും ആ​ക്ര​മ​ണ​വും ക​ന​പ്പി​ച്ച​തോ​ടെ ക്രി​സ്​​റ്റ്യാ​നോ​യും മ​ധ്യ​നി​ര​യും ത​മ്മി​ലെ ഇ​ഴ​പൊ​ട്ടി.

യു​വ​ൻ​റ​സി​നെ തോ​ൽ​പി​ച്ച്​ സെ​മി​യി​ൽ ക​ട​ന്ന അ​യാ​ക്​​സ്​ ടീ​മം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം


28ാം മി​നി​റ്റി​ൽ മി​റാ​ലെം പാ​നി​കി​​െൻറ കോ​ർ​ണ​ർ ഹെ​ഡ്​ ചെ​യ്​​ത്​ ക്രി​സ്​​റ്റ്യാ​നോ​യാ​ണ്​ ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. യു​വ​ൻ​റ​സ്​ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ആ​റു​ മി​നി​റ്റി​ന​കം അ​യാ​ക്​​സ്​ തി​രി​ച്ച​ടി​ച്ചു. റീ​ബൗ​ണ്ട്​ ചെ​യ്​​ത പ​ന്ത്​ ഹ​കിം സി​യ​ക്​ ര​ണ്ടും ക​ൽ​പി​ച്ച്​ അ​ടി​ച്ചു​ക​യ​റ്റി​​യ​പ്പോ​ൾ മു​ൻ​നി​ര​യി​ൽ ഒാ​ഫ്​​സൈ​ഡ്​ മാ​ർ​ക്​ ​മ​റി​ക​ട​ന്ന്​ നി​ന്ന വാ​ൻ​ഡി ബി​ക്​ അ​വ​സ​രം മു​ത​ലാ​ക്കി. ഗോ​ളി സി​സെ​ൻ​സി​യെ ഞെ​ട്ടി​ച്ച്​ പ​ന്ത്​ വ​ല​യി​ൽ. എ​തി​രാ​ളി​യു​ടെ എ​വേ ഗോ​ളി​ൽ പ​രി​ഭ്ര​മി​ച്ച യു​വ​ൻ​റ​സ്​ ആ​ക്ര​മ​ണം ക​ന​പ്പി​ച്ചെ​ങ്കി​ലും ഡ​ച്ചു​കാ​ർ ത​ള​ർ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ പ​ന്ത്​ കാ​ലി​ൽ ഒ​ട്ടി​ച്ച​പോ​ലെ​യാ​യി​രു​ന്നു അ​യാ​ക്​​സി​​െൻറ കു​തി​പ്പ്.

67ാം മി​നി​റ്റി​ൽ ലാ​സെ ഷോ​ണി​യു​ടെ കോ​ർ​ണ​റി​ൽ​നി​ന്ന്​ ഉ​യ​ർ​ന്നു​ചാ​ടി​യ മ​ത്യാ​സ്​ ഡി ​ലി​റ്റ്​ ഹെ​ഡ​റി​ലൂ​ടെ പ​ന്ത്​ വ​ല​യി​ലാ​ക്കി. വീ​ണ്ടു​മൊ​രു വ​ട്ടം​​കൂ​ടി ഡ​ച്ചു​കാ​ർ സ്​​കോ​ർ ചെ​യ്​​തെ​ങ്കി​ലും ഒാ​ഫ്​​സൈ​ഡി​ൽ അ​വ​സാ​നി​ച്ചു. ‘‘അ​യാ​ക്​​സി​നും ക​ളി​ക്കാ​ർ​ക്കും ഡ​ച്ച്​ ഫു​ട്​​ബാ​ളി​നും വി​സ്​​മ​യ രാ​ത്രി​യാ​ണി​ത്. ​ഒ​രി​ക്ക​ൽ​കൂ​ടി കി​രീ​ട​ഫേ​വ​റി​റ്റു​ക​ളെ ഞ​ങ്ങ​ൾ പു​റ​ത്താ​ക്കി’’ -അ​യാ​ക്​​സ്​ കോ​ച്ച്​ എ​റി​ക്​ ടെ​ൻ ഹാ​ഗ്​ പ​റ​യു​ന്നു.

Show Full Article
TAGS:Ajax Juventus champions league football sports news malayalam news 
Next Story