ഞെട്ടിക്കുന്ന തോൽവി; റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്
text_fieldsമഡ്രിഡ്: പിറന്നാൾദിനത്തിൽ വീട് മരണവീടാവുന്നതിലും വലിയൊരു നിർഭാഗ്യമില്ല. ഹാ ട്രിക് കിരീടങ്ങളുടെ മധുരിതമായ ഒാർമകൾക്കിടയിലെത്തിയ പിറന്നാൾ ഇരട്ടി മധുരമാ ക്കണമെന്നൊക്കെയായിരുന്നു റയൽ മഡ്രിഡിെൻറയും കോച്ച് സൊളാരിയുടെയുമെല്ലാം മനസ ്സിലിരിപ്പ്. പക്ഷേ, ആ സ്വപ്നങ്ങളൊന്നും യാഥാർഥ്യമായില്ല. 117ാം ജന്മവാർഷികദിനത്തിലേ ക്ക് മഡ്രിഡ് നഗരിയും സാൻറിയാഗോ ബെർണബ്യൂവും ഉണർന്നത് മരണവീടുപോലെ.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടി മറ്റൊരു ജൈത്രയാത്ര മോഹിച്ചവരെ പ്രീക്വാർട് ടറിൽ പുറത്താക്കി ഡച്ച് ക്ലബായ അയാക്സിെൻറ ‘ബർത്ഡേ ഗിഫ്റ്റ്’. അതാവെട്ട, മഡ്രിഡ ുകാരുടെ പുണ്യഭൂമിയായ സാൻറിയാഗോ ബെർണബ്യൂവിൽവെച്ചും. ആംസ്റ്റർഡാമിലെ യൊഹാൻ ക് രൈഫ് അറീനയിൽ നടന്ന ആദ്യ പാദത്തിൽ അയാക്സിനെ 1-2ന് തോൽപിച്ച ആത്മവിശ്വാസത്തിൽ സ്വ ന്തം ഗ്രൗണ്ടിൽ പന്തുതട്ടിയ റയലിെൻറ വലയെ പരീക്ഷണശാലയാക്കി മാറ്റി ഡച്ചുകാരുടെ വൻ അ ട്ടിമറി. കളിയുടെ ഇരുപകുതികളിലുമായി പിറന്ന നാലു ഗോളിൽ (4-1) ഹാട്രിക് ചാമ്പ്യന്മാരെ ചുരുട്ടിക്കെട്ടിയ അയാക്സ് യൂറോപ്യൻ പോരാട്ടത്തിെൻറ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. ഇരു പാദങ്ങളിലുമായി 5-3െൻറ ജയം.
ഏഴാം മിനിറ്റിൽ ഹഖിം സിയെകും 18ാം മിനിറ്റിൽ ഡേവിഡ് നെറസും നേടിയ ഗോളിന് വഴിയൊരുക്കുകയും 62ാം മിനിറ്റിൽ റയലിെൻറ നെഞ്ചുകലക്കിയ ഗോൾ നേടുകയും ചെയ്ത പത്താം നമ്പറുകാരൻ ഡുസാൻ ടാഡികിെൻറ ഒറ്റയാൻ മികവിനെ തോൽപിക്കാനൊന്നും റയലിെൻറ 11 പേരുടെ പോരാട്ടവീര്യത്തിനുമായില്ല. 72ാം മിനിറ്റിൽ ലെസെ ഷോണിയുടെ മഴവില്ലഴകുള്ള ഫ്രീകിക്കിൽനിന്നായിരുന്നു നാലാം ഗോൾ.
ലൂകാസ് വാസ്ക്വസും വിനീഷ്യസ് ജൂനിയറും ആദ്യപകുതിയിൽ പരിക്കേറ്റു പുറത്തായതോടെ മുനയൊടിഞ്ഞ റയലിനായി 70ാം മിനിറ്റിൽ മാർകോ അസൻസിയോ ആശ്വാസഗോൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ അഞ്ചുവർഷത്തിനിടെ നാലു യൂറോപ്യൻ കിരീടമണിഞ്ഞ റയൽ മഡ്രിഡ് ചാമ്പ്യന്മാരുടെ നിഴൽ മാത്രമായി ഒതുങ്ങിയാണ് സീസൺ പാതിവഴിയിൽ മടങ്ങുന്നത്. 2016, 2017, 2018 സീസണുകളിൽ കിരീടമണിഞ്ഞവർ 1392 ദിവസത്തെ രാജവാഴ്ചക്കുശേഷം യൂറോപ്യൻ കിരീടപദവിയിൽനിന്ന് പുറത്തായി.
മൂന്ന് കാരണങ്ങൾ
1. യൂറോപ്പിെൻറ ഒാറഞ്ച് ഫാക്ടറി
സാൻറിയാഗോ ബെർണബ്യൂവിൽ അയാക്സിെൻറ തേരോട്ടം ആരും പ്രവചിച്ചതല്ല. എന്നാൽ, യുവതാരങ്ങളടങ്ങിയ ടീമിെൻറ പ്രകടനം ഡച്ച് ഫുട്ബാളിെൻറ ഉയിർത്തെഴുന്നേൽപായാണ് വിലയിരുത്തുന്നത്. 21കാരനായ ഫ്രെങ്കി ഡി ജോങ്, ഡേവിഡ് െനറസ് (22), മത്യാസ് ഡി ലിറ്റ് (19) എന്നീ യുവതാരങ്ങൾ സീനിയർ താരങ്ങളെ വെല്ലും മികവോടെയാണ് പന്തുതട്ടിയത്. ഡിഫൻസിവ് മിഡിൽ ഡി ജോങ് നിലയുറപ്പിച്ചതോടെ റയലിെൻറ ലോക ഫുട്ബാളർ ലൂക മോഡ്രിച് വെറുമൊരു മധ്യനിരക്കാരനായി മാറി.
പ്രതിരോധത്തിെൻറ നായകത്വമേറ്റെടുത്ത ക്യാപ്റ്റൻ മത്യാസ് ഡി ലിറ്റ് റയൽ ഗോളടിയന്ത്രം കരിം ബെൻസേമയെ ഒരിഞ്ചുപോലും അനങ്ങാൻ അനുവദിച്ചില്ല. അതേസമയം, വിങ്ങർ നെറസ് നാചോയും വറാനെയും അണിനിരന്ന റയൽ പ്രതിരോധത്തിന് പിടിപ്പത് പണിനൽകി. 18ാം മിനിറ്റിൽ ക്രൊയേഷ്യൻ േപ്ലമേക്കർ ഡുസാൻ ടാഡിക് നൽകിയ ക്രോസിനെ ഗോളി തിബോ കർടുവക്കും ഒാടിയെത്തിയ മോഡ്രിച്ചിനും മുകളിലൂടെ ചിപ്ചെയ്ത് വലയിലാക്കിയ രീതി മതി ഫുൾമാർക്കിടാൻ.
ഇന്ന് റയലിനെ വധിച്ചവർ നാളെ സ്പെയിനിലും ഇംഗ്ലണ്ടിലും വൻക്ലബുകൾക്ക് പന്തുതട്ടാനുള്ളവരാണ്. ഫ്രെങ്കി ജോങ്ങിനെ ഇതിനകംതന്നെ ബാഴ്സലോണ സ്വന്തമാക്കി. മത്യാസും നെറസും ഉൾപ്പെടെ ആറു പേരെങ്കിലും വരും സീസണിൽ കൂടുമാറും.
2. റയൽ അടിമുടി മാറണം
ദുരന്തവാരമെന്നായിരുന്നു ബുധനാഴ്ചത്തെ സ്പാനിഷ് മാധ്യമങ്ങളിൽ ചിലതിെൻറ തലക്കെട്ടുകൾ. ലാ ലിഗയിലും കിങ്സ് കപ്പിലും ബാഴ്സലോണയോട് തോറ്റ് നാണംകെട്ടതിനു പിന്നാലെ അയാക്സിനോടുമേറ്റ തോൽവിയെ മറ്റെന്തു വിളിച്ച് വിശേഷിപ്പിക്കും. എല്ലാ കിരീടവും കൈവിട്ട് വെറുംകൈയോടെയായ സീസണിൽ റയലിെൻറ പുനഃപ്രതിഷ്ഠയാണ് ആവശ്യം. കോച്ച് സാൻറിയാഗോ സൊളാരി മുതൽ െപ്ലയിങ് ഇലവനും റിസർവ് ബെഞ്ചും ഇളക്കിപ്രതിഷ്ഠിച്ചാലേ പഴയ റയലിനെ വീണ്ടെടുക്കാനാവൂ.
3. ക്രിസ്റ്റ്യാനോയും റാമോസുമില്ലാത്ത ടീം
യുവൻറസിലേക്കു കൂടുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും സസ്പെൻഷനിലായ സെർജിയോ റാമോസുമില്ലാത്ത റയൽ മഡ്രിഡ് ശരാശരിക്കും താഴെ മാത്രമാണ്. സൂപ്പർതാരങ്ങളുടെ വ്യക്തിഗത മികവുകൂടി മാറ്റിവെച്ചാൽ ഒന്നുമല്ലാത്തൊരു ടീം. റാമോസിെൻറ അസാന്നിധ്യത്തിൽ പൊളിഞ്ഞുവീണ പ്രതിരോധത്തിെൻറ ബലഹീനത അയാക്സ് തുറന്നുകാണിച്ചു. മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോക്കൊരു പകരക്കാരനെ കണ്ടെത്താനുമാവുന്നില്ല. മോഡ്രിച്ചും ബെയ്ലും ബെൻസേമയുമെല്ലാം മികച്ച താരങ്ങളാവുേമ്പാഴും ടീമായി മാറുന്നില്ല.
ടോട്ടൻഹാം ക്വാർട്ടറിൽ
ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ മറ്റൊരു പ്രീക്വാർട്ടറിൽ ടോട്ടൻഹാം ഒരു േഗാൾ ജയവുമായി ക്വാർട്ടർ ഫൈനലിൽ. ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ അവരുടെ മണ്ണിൽ 1-0ത്തിന് തോൽപിച്ചാണ് ടോട്ടൻഹാമിെൻറ മുന്നേറ്റം.
കളിയുടെ 48ാം മിനിറ്റിൽ ഹാരി കെയ്നിെൻറ വകയായിരുന്നു വിജയഗോൾ. ആദ്യ പാദത്തിൽ ടോട്ടൻഹാം 3-0ത്തിന് ജയിച്ചിരുന്നു. ഇരു പാദങ്ങളിലുമായി 4-0ത്തിനാണ് ഇംഗ്ലീഷ് ടീമിെൻറ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
