Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ്: െഎസോളിനും ഇൗസ്റ്റ് ബംഗാളിനും ജയം
text_fieldsbookmark_border
കട്ടക്: പിറന്നാൾ ദിനത്തിൽ രണ്ടുഗോളുമായി ഇന്ത്യൻ താരം റോബിൻ സിങ് നിറഞ്ഞു നിന്നപ്പോൾ ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഇൗസ്റ്റ് ബംഗാളിന് ആദ്യ ജയം. ചെന്നൈ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇൗസ്റ്റ് ബംഗാൾ തോൽപിച്ചത്. 45, 77 മിനിറ്റുകളിലായിരുന്നു റോബിൻ സിങ്ങിെൻറ ഗോളുകൾ. നേരത്തേ ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഇൗസ്റ്റ് ബംഗാൾ സമനില വഴങ്ങിയിരുന്നു. ജയത്തോടെ ഗ്രൂപ്പ് ‘എ’യിൽ രണ്ടു മത്സരങ്ങളിൽനിന്നായി നാലു പോയൻറ് നേടി ഇൗസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ് ‘എ’യിലെ മെറ്റാരു മത്സരത്തിൽ െഎ ലീഗ് ചാമ്പ്യന്മാരായ െഎസോൾ 2-1ന് ചർച്ചിൽ ബ്രദേഴ്സിനെ തോൽപിച്ചു. ആവേശകരമായ മത്സരത്തിൽ 90ാം മിനിറ്റിൽ ഗോൾ നേടിയാണ് മിസോറം ക്ലബ് വിജയിച്ചു കയറിയത്. 21ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ െഎസോൾ ആദ്യം മുന്നിലെത്തിയെങ്കിലും 85 മിനിറ്റിൽ ലഭിച്ച മറ്റൊരു പെനാൽറ്റിയിൽ ചർച്ചിൽ സമനില പിടിച്ചു. എന്നാൽ, കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ നവീൻ കുമാർ ഗോൾ നേടി െഎസോളിന് വിലപ്പെട്ട മൂന്ന് പോയൻറ് സമ്മാനിക്കുകയായിരുന്നു. ഗ്രൂപ് ‘എ’യിൽ ആറു പോയൻറുമായി െഎസോൾ ഒന്നാം സ്ഥാനത്താണ്.

Next Story