Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഗ്യൂറോക്ക്​...

അഗ്യൂറോക്ക്​ കാൽമുട്ടിന്​ പരിക്ക്​; ആശങ്കയോടെ അർജൻറീന ആരാധകർ

text_fields
bookmark_border
അഗ്യൂറോക്ക്​ കാൽമുട്ടിന്​ പരിക്ക്​; ആശങ്കയോടെ അർജൻറീന ആരാധകർ
cancel
camera_alt???? ????? ???????? ???????? ?????? ??????? ?????????????

അർജൻറീനയുടെ സൂപ്പർ താരം സെർജിയോ അഗ്യൂറോക്ക്​ വലത്​ കാൽമുട്ടിന്​ പരിക്ക്​. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരമായ അഗ്യൂറോ താക്കോൽ ദ്വാര ശാസ്​ത്രക്രിയക്ക്​ വിധേയനായതിനാൽ ഇൗ സീസണിൽ കളിക്കില്ലെന്ന്​ സിറ്റി കോച്ച്​ പെപ്​ ഗ്വാർഡിയോള അറിയിച്ചു​. ലോകകപ്പിന്​ മുമ്പ്​  ഫിറ്റ്​നസ്​ വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്​ താരം.

ലയണൽ മെസ്സിക്കൊപ്പം അർജൻറീനിയൻ മുന്നേറ്റ നിരയിൽ കളിക്കേണ്ട താരത്തി​െ​ൻറ പരിക്ക്​ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്​. ലോകകപ്പിന്​ മുന്നോടിയായി താരം ഫിറ്റ്​നസ്​ വീണ്ടെടുത്തില്ലെങ്കിൽ വർഷങ്ങളായുള്ള അർജൻറീനയുടെ കിരീട പ്രതീക്ഷയെ അത്​ ബാധിക്കും. 29കാരനായ അഗ്യൂറോയേ കൂടി മുന്നിൽ കണ്ടാണ് പരിശീലകൻ ജോർജ്ജ് സാമ്പോളി തന്ത്രങ്ങൾ മെനയുന്നത്​​.

എന്നാൽ അർജൻറീന ടീം ഡോക്​ടറുടെ വാക്കുകൾ ആരാധകരുടെ പ്രതീക്ഷകെടുത്തുന്നതാണ്​​. അഗ്യൂറോയുടെ പരിക്ക്​ ഗുരുതരമാണെന്നും ലോകകപ്പിനേക്ക്​ ഫിറ്റ്​നസ്​ വീണ്ടെുക്കാം എന്ന കാര്യത്തിൽ ഉറപ്പ്​ പറയാനാകില്ലെന്നും​ ടീം ഡോക്​ടർ ഹൊമറോ ഡി അഗസ്റ്റിനോ വ്യക്​തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityargentinapep guardiolamalayalam newssports newsSergio Agüero
News Summary - aguero-out-for-the-season-guardiola-sports news
Next Story