മു​ൻ ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​ർ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു

22:20 PM
26/03/2020
അ​ബ്​​ദു​ൽ ഖാ​ദ​ർ മു​ഹ​മ്മ​ദ്​ ഫ​റാ​

ല​ണ്ട​ൻ: കോ​വി​ഡ്​-19 ബാ​ധി​ച്ച്​ മു​ൻ ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​റും സോ​മാ​ലി​യ​ൻ ഇ​തി​ഹാ​സ​വു​മാ​യ അ​ബ്​​ദു​ൽ ഖാ​ദ​ർ മു​ഹ​മ്മ​ദ്​ ഫ​റാ​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. 
വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ക്കു​േ​മ്പാ​ൾ 59 വ​യ​സ്സാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നും സൊ​മാ​ലി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നു​മാ​ണ്​ മ​ര​ണ​വാ​ർ​ത്ത പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.


സോ​മാ​ലി​യ​ൻ സ​ർ​ക്കാ​റി​​ൽ കാ​യി​ക യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ ബാ​ധി​ത​നാ​യി മ​രി​ക്കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​റാ​ണ്​ ഫ​റാ. 
1961ൽ ​ബ​ല​ദ്​​വെ​യ്​​ൻ ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച താ​രം 1976ലാ​ണ്​ ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്. ബ​ത്​​റൂ​ൽ​ക ക്ല​ബി​​നൊ​പ്പ​മാ​യി​രു​ന്നു ക​രി​യ​റി​ലേ​റെ​യും. 1980ക​ളു​ടെ അ​വ​സാ​നം വ​രെ ദേ​ശീ​യ ടീ​മി​നാ​യി ബൂ​ട്ടു​കെ​ട്ടി. 2016ൽ ​സ​ർ​ക്കാ​ർ മു​തി​ർ​ന്ന ത​സ്​​തി​ക​യി​ൽ നി​യ​മി​ച്ചു.

സ്​​പാ​നി​ഷ് ഭീ​മ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ലോ​റെ​സ​ൻ​സോ സാ​ൻ​സ്, മ​ലാ​ഗ​യി​ലെ ഫു​ട്​​ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന 21കാ​ര​ൻ ഫ്രാ​ൻ​സി​സ്കോ ഗാ​ർ​ഷ്യ എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാ​ധ​യേ​റ്റ്​ മ​രി​ച്ച ഫു​ട്ബോ​ൾ രം​ഗ​ത്തെ പ്ര​മു​ഖ​ർ.

Loading...
COMMENTS