ഒടുവില്‍ മുര്‍തസ മെസിയെ കണ്ടു, വാരിപ്പുണർന്നു, കൈ പിടിച്ച് ഗ്രൗണ്ടിലേക്ക്..
text_fieldsകാബൂള്‍: ഒടുവില്‍ മുര്‍തസ അഹ്മദിയെന്ന അഫ്ഗാന്‍ ബാലൻ സാക്ഷാല്‍ ലയണല്‍ മെസ്സിയെ നേരിട്ട് കണ്ടു. ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ചാണ് ഇരുവരും കണ്ടത്. സൗദി ക്ലബ് അൽ അഹ്ലിയുമായുള്ള മത്സരത്തിനായി ബാഴ്സലോണ ടീം എത്തിയപ്പോഴാണ് കൂടിക്കാഴ്ച. മത്സരത്തിനായി മെസ്സി ഗ്രൗണ്ടിലിറങ്ങുമ്പോൾ മെസ്സിയുടെ കൈ പിടിച്ച് മുർതസയുമുണ്ടായിരുന്നു. ഒടുവിൽ ബാഴ്സ ടീം മുർതസക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഖത്തർ 2022 ലോകകപ്പ് ഭാരവാഹികൾ പുറത്തുവിട്ട വിഡിയോയിലാണ് കുഞ്ഞു ആരാധകനെ കയ്യിലേറ്റുന്ന മെസ്സിയുടെ വിഡിയോ പുറംലോകമറിഞ്ഞത്. യു.എൻ അഭയാർഥി ഏജൻസിയാണ് പരിപാടി സംഘടിപ്പിച്ചത്.
Remember Murtaza Ahmadi? The guy whose pic wearing a Messi shirt made of plastic went viral.
— Leo Messi (@messi10stats) December 13, 2016
He met Messi today.
pic.twitter.com/m6XFljta80
നേരത്തേ മെസ്സിയുടെ കൈയൊപ്പ് ചാര്‍ത്തിയ അര്‍ജന്‍റീനയുടെ പത്താം നമ്പര്‍ ജഴ്സി മുർതസക്ക് ലഭിച്ചിരുന്നു. അര്‍ജന്‍റീനയുടെ ജഴ്സിക്ക് സമാനമായ, ആകാശനീലയും വെള്ളയും വരകളുള്ള പ്ളാസ്റ്റിക് കവറിന് മുകളില്‍ മെസ്സിയുടെ പേരും പത്താം നമ്പറും പതിച്ച് പന്തുകളിക്കുന്ന പയ്യന്‍െറ പടം സാമൂഹികമാധ്യമങ്ങളില്‍ വന്‍ഹിറ്റായിരുന്നു. ഈ ദൃശ്യം ഇറാഖില്‍നിന്നുള്ളതാണെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് കാര്യം ശ്രദ്ധയില്‍പെട്ട മെസ്സി, മുര്‍തസയെ സഹായിക്കുമെന്നറിയിച്ചിരുന്നു. ഗസ്നി പ്രവിശ്യയിലെ ജഗോരി ജില്ലയിലാണ് ഈ കുഞ്ഞു ആരാധകന്‍െറ വീട്.യുദ്ധം കീറിപ്പറിച്ച അഫ്ഗാനിസ്താനില്‍ ‘പ്ളാസ്റ്റിക് ജഴ്സി’ ധരിച്ച് ഫുട്ബാള്‍ കളിക്കുന്ന അഞ്ചു വയസ്സുകാരന്‍െറ ചിത്രം ലോകമെമ്പാടുമുള്ള കളിപ്രേമികളുടെ മനസ്സിലും നൊമ്പരം ചാര്‍ത്തിയിരുന്നു.
Images: 6-year old Afghan Messi fan Murtaza Ahmadi finally gets to meet him #fcblive [via sport/@FCBW_A7] pic.twitter.com/kqCSJXNps6
— Barcastuff (@barcastuff_real) December 13, 2016
കുട്ടികളുടെ ക്ഷേമത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയായ യൂനിസെഫാണ് മെസ്സി ഒപ്പിട്ട രണ്ട് ജോടി ജഴ്സി മുര്‍തസക്ക് കൈമാറിയത്. മെസ്സി യുനിസെഫിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍കൂടിയാണ്. ജെഴ്സിക്കൊപ്പം അന്ന് ബൂട്ടുകളും മറ്റും എത്തിച്ചിരുന്നു. ടി.വിയില്‍ മെസ്സിയുടെ കളി കണ്ട് കടുത്ത ആരാധകനായ മുര്‍തസ തന്‍െറ ആരാധ്യപുരുഷന്‍െറ ജഴ്സി വാങ്ങിക്കൊടുക്കാന്‍ പിതാവായ ആരിഫ് അഹ്മദിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദൂര ഗ്രാമത്തില്‍നിന്ന് നഗരത്തിലത്തെുന്നത് ബുദ്ധിമുട്ടായതിനാല്‍ വാങ്ങാനായില്ളെന്ന് കര്‍ഷകനായ ആരിഫിൻെറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
