Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി ക​പ്പ്​:...

എ.​എ​ഫ്.​സി ക​പ്പ്​: ബ​ഗാ​നും ബം​ഗ​ളൂ​രു​വി​നും തോ​ൽ​വി

text_fields
bookmark_border
എ.​എ​ഫ്.​സി ക​പ്പ്​: ബ​ഗാ​നും ബം​ഗ​ളൂ​രു​വി​നും തോ​ൽ​വി
cancel


ധാ​ക്ക: എ.​എ​ഫ്.​സി ക​പ്പ്​ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ ക്ല​ബു​ക​ളാ​യ മോ​ഹ​ൻ ബ​ഗാ​നും ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കും തോ​ൽ​വി. തു​ട​ർ​ച്ച​യാ​യി നാ​ലാം ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട്​ റൗ​ണ്ടു​റ​പ്പി​ക്കാ​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു​വി​നെ ധാ​ക്ക അ​ബ​ഹാ​നി മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളി​നാ​ണ്​ കീ​ഴ​ട​ക്കി​യ​ത്. 80ാം മി​നി​റ്റി​ൽ പ​ത്ത്​ പേ​രി​ലേ​ക്ക്​ ചു​രു​ങ്ങി​യ ധാ​ക്ക ക്ല​ബ്​ ക​ളി അ​വ​സാ​നി​ക്കാ​ൻ അ​ഞ്ച്​ മി​നി​റ്റ്​ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ ര​ണ്ട്​ ഗോ​ള​ടി​ച്ച്​ ബം​ഗ​ളൂ​രു​വി​നെ ഞെ​ട്ടി​ച്ച​ത്. 87ാം മി​നി​റ്റി​ൽ ഉ​ദ്ദി​ൻ, ഇ​ഞ്ചു​റി ടൈ​മി​െൻറ മൂ​ന്നാം മി​നി​റ്റി​ൽ റു​ബ​ൽ മി​യ എ​ന്നി​വ​രാ​ണ്​ ഫു​ൾ​ടീ​മാ​യി ക​ളി​ച്ച ബം​ഗ​ളൂ​രു​വി​െൻറ വ​ല​യി​ലേ​ക്ക്​ നി​റ​യൊ​ഴി​ച്ച​ത്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രി​ൽ​നി​ന്നേ​റ്റ തോ​ൽ​വി ബം​ഗ​ളൂ​രു​വി​ന്​ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി. എ​വേ മാ​ച്ചി​ൽ മാ​ല​ദ്വീ​പി​െൻറ മാ​സി​യ​യാ​ണ്​ മോ​ഹ​ൻ ബ​ഗാ​നെ 5-2ന്​ ​ത​രി​പ്പ​ണ​മാ​ക്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന്​ ഗോ​ളി​ന്​  മു​ന്നി​ൽ​നി​ന്ന മാ​സി​യ​ക്കെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ ബ​ഗാ​ൻ തി​രി​ച്ചു​വ​ര​വി​ന്​ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടി​ല്ല. അ​ല​ക്​​സാ​ണ്ട​ർ റാ​കി​ച്​ ഇ​ര​ട്ട​ഗോ​ൾ നേ​ടി. ബ​ഗാ​നാ​യി ജെ​ജെ ലാ​ൽ​പെ​ഖ്​​ലു​വ, കി​ങ്​​ഷു​ക്​ ദേ​ബ്​​നാ​​ദ്​ എ​ന്നി​വ​ർ ഗോ​ൾ നേ​ടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cup
News Summary - afc cup
Next Story