ബംഗളൂരുവിെൻറ ഗോൾനീരാട്ട്
text_fieldsബംഗളൂരു: എ.എഫ്.സി കപ്പ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ഭൂട്ടാനീസ് ക്ലബായ പാറോ എഫ്.സിയെ തരിപ്പണമാക്കി ബംഗളൂരു. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഒമ ്പതു ഗോളുകൾക്കായിരുന്നു ബംഗളൂരു എഫ്.സിയുടെ ജയം. എ.എഫ്.സി കപ്പിൽ ബംഗളൂരുവിെൻറ ഏറ് റവും വലിയ വിജയ മാർജിൻകൂടിയാണിത്.
ഭൂട്ടാനിൽ നടന്ന ആദ്യ പാദത്തിൽ തെങ്കോസിം ഹോകിപിെൻറ ഏക ഗോളിൽ പാറോ എഫ്.സിയെ മറികടന്ന ബംഗളൂരു സ്വന്തം മൈതാനത്തെത്തിയപ്പോൾ ഗോൾവരൾച്ച തീർക്കുകയായിരുന്നു. ഛേത്രിയടക്കം മുൻനിര താരങ്ങൾക്ക് വിശ്രമം നൽകിയാണ് ബംഗളൂരു കളത്തിലിറങ്ങിയത്. ആറാം മിനിറ്റിൽതന്നെ ലീെഡടുത്ത് ബംഗളൂരു എതിരാളികൾക്ക് അപായസൂചന നൽകി. എറിക് പാർത്താലു നൽകിയ നെടുനീളൻ ക്രോസ് എതിർ ബോക്സിന് തൊട്ടുമുന്നിൽ സ്വീകരിച്ച തെങ്കോസിം ഹൊകിപ് ഗോൾകീപ്പർ തോബ്ഗെയെ കബളിപ്പിച്ച് പന്ത് വലയിെലത്തിച്ചു (1-0). പിന്നാലെ, പ്രതിരോധതാരം യുവാനെൻറ ഹെഡർ നേരെ വലയിലേക്ക് (2-0). 16ാം മിനിറ്റിൽ പാറോ മറുപടി ഗോൾ നേടി.
സമനിലഗോളിനായി സന്ദർശകർ ആക്രമണം മൂർച്ച കൂട്ടുന്നതിനിടെ ഹോകിപും ദെഷോൺ ബ്രൗണും ചേർന്ന് ഗോൾമഴക്ക് തുടക്കംകുറിച്ചു. 26ാം മിനിറ്റിൽ ഹോകിപ് ഹെഡറിലൂടെയും 29ൽ ബ്രൗൺ ഉഗ്രൻ ഷോട്ടിലൂടെയും വലുകുലുക്കി. ആദ്യപകുതി പിരിയുേമ്പാൾ ബംഗളൂരു 4-1. രണ്ടാം പകുതിയിൽ വീണ്ടും അഞ്ചു ഗോളടിച്ചു. ഹോകിപ് (66, 85), ദെഷോൺ ബ്രൗൺ (54, 64) എന്നിവർ ഹാട്രിക് കടന്നു. 79ാം മിനിറ്റിൽ നിലിയുടെ വകയായിരുന്നു ഒമ്പതാം ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
