എ.എഫ്.സി കപ്പ്: ജയിച്ചിട്ടും ചെന്നൈയിൻ പുറത്ത്
text_fieldsകാഠ്മണ്ഡു: എ.എഫ്.സി കപ്പ് ഫുട്ബാൾ ടൂർണമെൻറിലെ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത ്തിൽ ജയിച്ചെങ്കിലും ചെന്നൈയിൻ എഫ്.സി നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. മലയാളിതാ രം മുഹമ്മദ് റാഫിയുടെ ഇരട്ടഗോൾ മികവിൽ നേപ്പാളി ക്ലബായ മനാങ് മർഷ്യാങ്ദിയെ 3-2ന് തോൽപിച്ചെങ്കിലും ഗ്രൂപ് ഇയിൽ ബംഗ്ലാദേശി ക്ലബ് അബഹാനി ധാക്ക, മിനർവ പഞ്ചാബിനെ തോൽപിച്ചത് തിരിച്ചടിയായി.
ഗുവാഹതിയിൽ നടന്ന മത്സരത്തിൽ െഎ ലീഗ് മുൻ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ 1-0ത്തിന് തോൽപിച്ചാണ് അബഹാനി ഗ്രൂപ് ജേതാക്കളായത്.
സി.കെ. വിനീതിന് പകരം ടീമിൽ ഇടംനേടിയ റാഫി 53, 88 മിനിറ്റുകളിലാണ് ചെന്നൈയിനായി ലക്ഷ്യംകണ്ടത്. എലി സാബിയ ചെന്നൈയുടെ മൂന്നാം ഗോൾ സ്വന്തമാക്കി. അഫീസ് ഒലാവലെയാണ് (71, 79) ആതിഥേയരുടെ ഗോൾസ്കോറർ.
