Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്​.സി കപ്പ്​:...

എ.എഫ്​.സി കപ്പ്​: ബംഗളൂരു എഫ്​.സിക്ക്​ ഞെട്ടിക്കുന്ന തോൽവി

text_fields
bookmark_border
bengaluru-fc
cancel
മാലെ: സൂപ്പർകപ്പ്​ കിരീടനേട്ടത്തിന​ു​ പിന്നാലെ എ.എഫ്​.സി കപ്പ്​ പോരാട്ടത്തിനിറങ്ങിയ ബംഗളൂരു എഫ്​.സിക്ക്​ ഞെട്ടിക്കുന്ന തോൽവി.  മാലദ്വീപ്​ ക്ലബായ ന്യൂ റാഡിയൻറ്​സാണ്​ ഛേത്രിയെയും സംഘ​െത്തയും​ 2-0ത്തിന്​​ തോൽപിച്ചത്​. റാംസി ദാന്ധു സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തി​​െൻറ 30ാം മിനിറ്റിൽ ഫാസിറും 47ാം മിനിറ്റിൽ അഷ്ഫാഖും നേടിയ ഗോളുകളാണ് ബംഗളൂരു എഫ്.സിക്ക്​ അപ്രതീക്ഷിത പരാജയം സമ്മാനിച്ചത്​. ആദ്യ ഗോളിന്​ വഴിയൊരുക്കിയതും അഷ്​ഫാഖാണ്​. 

ക്യാപ്​റ്റൻ ഛേത്രിയടക്കമുള്ള മുന്നേറ്റനിര ഗോൾ മടക്കാൻ കിണഞ്ഞുശ്രമിച്ചെങ്കിലും റാഡിയൻറ്​സി​​െൻറ പ്രതിരോധത്തിൽ തട്ടി പരാജയപ്പെടുന്ന കാഴ്​ചയാണ്​ കാണാൻ സാധിച്ചത്​. ജയിച്ചിരുന്നെങ്കിൽ ഇൻറർസോൺ തലത്തിലേക്ക്​ മുന്നേറാമായിരുന്ന ബംഗളൂരുവിനെ പരാജയം രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി. ഗ്രൂപ്​​ ’ഇ’യിൽ ബംഗളൂരുവിനും ന്യൂ റാഡിയൻറ്​സിനും ഒമ്പതു പോയൻറ്​ വീതമാണെങ്കിലും  നേർക്കുനേർ വന്നപ്പോൾ ജയിച്ചതി​​െൻറ ബലത്തിൽ ​റാഡിയൻറ്​സ്​ ഒന്നാമതെത്തി. മറ്റൊരു ഇന്ത്യൻ ക്ലബായ ​െഎസോൾ എ.എഫ്​.സി ബംഗ്ലാദേശി ക്ലബായ അബഹാനി എഫ്​.സിയോട്​ സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന്​ ടൂർണമ​െൻറിൽനിന്ന്​ പുറത്തായിരുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballafc cupbengaluru fcmalayalam newssports news
News Summary - AFC Cup: Bengaluru FC suffer first defeat
Next Story