എ.എഫ്​.സി കപ്പ്:​ ബംഗ്ലാദേശ്​ ക്ലബിനെ വീഴ്ത്തി ബംഗളൂരു സെമിയിൽ 

22:34 PM
16/05/2018

ധാക്ക: എ.എഫ്​.സി കപ്പ്​ ഗ്രൂപ്​ ‘ഇ’യിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ്​ ക്ലബ്​ ധാക്ക അബഹാനിയെ 4-0ത്തിന്​ വീഴ്​ത്തി ബംഗളൂരു എഫ്​.സി ഇൻറർസോൺ ​േപ്ലഒാഫ്​ സെമി ഫൈനലിന്​. നിഷു കുമാർ ഇരട്ട ഗോൾ നേടിയപ്പോൾ സ്​പാനിഷ്​ താരം ഡാനിയേൽ സെഗോവിയ, സുനിൽ ഛേത്രി എന്നിവർ ​ഒാരോ ഗോൾ നേടി. മറ്റ്​ മൂന്നു ഗോളിനുള്ള വഴിയൊരുക്കിയതും ഛേത്രിയായിരുന്നു.  ആഗസ്​റ്റിലാണ്​ ഇൻറർസോൺ സെമിഫൈനൽ. 

Loading...
COMMENTS