ഏഷ്യാ കപ്പ്: ഇഞ്ചുറി സമയത്ത് പെനാൽറ്റി; ബഹ്റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
text_fieldsഷാർജ: തൊട്ടതെല്ലാം പിഴച്ച ഇന്ത്യ അനാവശ്യമായി വഴങ്ങിയ പെനാൽറ്റിയിൽ ബഹ്റൈനോട് അടിയറവുപറഞ്ഞ് ഏഷ്യൻ കപ്പ് സ്വ പ്നങ്ങൾ ഷാർജ സ്റ്റേഡിയത്തിൽ കുഴിച്ചു മൂടി. 89ാം മിനിറ്റിലാണ് ആ ദുരന്തം സംഭവിച്ചത്. പെനാൽറ്റി ബോക്സിൽ ഹമദ് മഹ് മൂദ് അൽഷംസാനെ ഇന്ത്യൻ ക്യാപ്റ്റൻ പ്രണോയ് ഹാൾഡർ ഫൗൾ ചെയ്യുകയായിരുന്നു. ജമാൽ റാഷിദ് എടുത്ത പെനാൽറ്റി കിക് പ ിഴവില്ലാതെ ഗോളായി.
പുലിപോലെ വന്ന ഇന്ത്യ ടൂർണമെൻറിൽനിന്ന് എലി പോലെ പുറത്ത്. ഇതേസമയം, അൽെഎനിൽ യു.എ.ഇ-താ യ്ലൻഡ് മത്സരം 1-1ന് സമനിയിൽ പിരിഞ്ഞതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. യു.എ.ഇ (5പോയൻറ്), തായ്ലൻഡ ് (4) എന്നിവർ ആദ്യ രണ്ടു സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ. പോയൻറ്നിലയിൽ തായ്ലൻഡിനൊപ്പമാണെങ്കിലും മുഖാമുഖത്തിലെ കണക്കിൽ പിന്നിലായ ബഹ്റൈൻ മൂന്നാം സ്ഥാനക്കാരിൽ ഒരാളായും നോക്കൗട്ട് റൗണ്ടിലേക്ക്. ഒരു ജയവുമായി മൂന്ന് പോയൻറുള്ള ഇന്ത്യ കണ്ണീരോടെ നാട്ടിലേക്കും.
ഒരു നിമിഷം ആയുസ്സിെൻറ കണ്ണീർ

സമനിലയായാലും കുഴപ്പമില്ല തോൽക്കരുതെന്ന വാശിയിലാണ് ഇന്ത്യ കളിച്ചു തുടങ്ങിയത്. പക്ഷേ, മൂന്നാം മിനിറ്റിൽ അനസ് എടത്തൊടികയെ പിൻവലിക്കേണ്ടിവന്നത് ഇന്ത്യക്ക് ക്ഷീണമായി. മികച്ച തുടക്കമാണ് ബഹ്റൈന് ലഭിച്ചത്. ആദ്യ കാൽ മണിക്കൂർ ബഹ്റൈനെ തടയുന്ന ജോലിയായിരുന്നു ഇന്ത്യൻ കളിക്കാർക്ക്. സന്ദേശ് ജിങ്കാൻ ഇക്കാര്യം ഭംഗിയായി നിർവഹിച്ചു. ഇടക്ക് ഇന്ത്യയുടെ വക ചില മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും അത് ബഹ്റൈൻ പെനാൽറ്റി ബോക്സിൽ പൊലിഞ്ഞു.
ഗോളെന്ന് ഉറപ്പിച്ച നീക്കം 21ാം മിനിറ്റിലായിരുന്നു. നർസാരിയുടെ ഷോട്ട് ബഹ്റൈൻ ഡിഫൻഡറുടെ കാലിൽ തട്ടി വഴിതെറ്റിയ പന്ത് പോസ്റ്റിന് പുറത്താണ് പതിച്ചത്. 61ാം മിനിറ്റിൽ ബഹ്റൈന് കിട്ടിയ അവസരം മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ജമാൽ റഷീദിനെ വീഴ്ത്തിയതിന് പെനാൽറ്റി ബോക്സിന് സമീപം ഫ്രീകിക്ക് ലഭിച്ചതാണ്. ജമാൽതന്നെയെടുത്ത കിക്ക് ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു കൈയിലൊതുക്കി. തൊട്ടുപിന്നാലെ 63ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ഉദാന്ത സിങ്ങിനെ ഹമദ് മഹ്മൂദ് ഫൗൾ ചെയ്തു.
പെനാൽറ്റി ബോക്സിന് തൊട്ടു പുറത്തു ലഭിച്ച ഫ്രീകിക്ക് ഗോളാക്കാൻ വൻ പദ്ധതിയാണ് ഇന്ത്യ തയാറാക്കിയത്. ഉദാന്ത സിങ് സുബാഷിഷ് ബോസിന് തട്ടിയിട്ടുകൊടുത്ത പന്ത് ഛേത്രി ഒാടിയെത്തി പോസ്റ്റിലേക്ക് അടിച്ചു. എന്നാൽ പന്ത് പുറത്തേക്ക് പറന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്ത ബഹ്റൈൻ പിന്നീട് രണ്ടും കൽപിച്ചുള്ള കളിയായിരുന്നു. ബോക്സിനകത്തെ ഇൻഡയറക്ട് ഫ്രീകിക്ക് ഉൾപ്പെടെ എല്ലാം പ്രതിരോധത്തിൽ തട്ടിതെറിച്ചു. അവസാന കാൽ മണിക്കൂറിൽ ബഹ്റൈൻ ഗോളടിക്കാനും ഇന്ത്യ അത് തടയാനും മാത്രമാണ് ശ്രമിച്ചത്. കളി ഇന്ത്യൻ പകുതിയിൽ തങ്ങിനിന്നു. ഗുർപ്രീത് എത്ര മികച്ച ഗോളിയാണെന്ന് ഇടക്കിടെ പരീക്ഷിക്കാനും ബഹ്റൈന് കഴിഞ്ഞു. 85, 88ാം മിനിറ്റുകളിൽ ഇത് കണ്ടു. പക്ഷേ 89ാം മിനിറ്റിൽ വിധി കരുതിവെച്ച പെനാൽറ്റി എല്ലാം തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
