Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2019 4:29 AM GMT Updated On
date_range 1 Jan 2019 4:29 AM GMTസണ്ണിൽ കുതിക്കാൻ ദക്ഷിണ കൊറിയ
text_fieldsരണ്ടുതവണയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിൽ ദക്ഷിണ കൊറിയ ചാമ്പ്യന്മാരായത്; പ്രഥമ ടൂർണമെൻറായ 1956ലും പിന്നാലെ 1960ലും. പിന്നീടങ്ങോട്ട് ഒാരോ തവണയും മികച്ച താരങ്ങളുമായി ഒാരോ ഏഷ്യൻ കപ്പിലും എത്തുമെങ്കിലും ചാമ്പ്യന്മാരാവാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞതവണ ആസ്ട്രേലിയൻ ഏഷ്യൻ കപ്പ് ഉൾപ്പെടെ നാലുതവണ ഫൈനലിലെത്തി റണ്ണേഴ്സ് അപ്പായി. ആതിഥേയരായ ആസ്ട്രേലിയയോട് 2-1ന് തോറ്റായിരുന്നു കഴിഞ്ഞ തവണ കപ്പ് നഷ്ടമായത്. ഇത്തവണ ആ നിർഭാഗ്യമെല്ലാം വകഞ്ഞുമാറ്റി കിരീടം നേടാനുറച്ചാണ് അറബ് മണ്ണിൽ ദ. കൊറിയ വിമാനമിറങ്ങിയത്.
കിരീട വഴിയിലേക്കുള്ള ആദ്യപടിയായി ടോട്ടൻഹാമിനെ സമ്മർദം ചെലുത്തി സൺ ഹോങ് മിന്നിനെ ദക്ഷിണകൊറിയൻ ഫുട്ബാൾ ഫെഡറേഷൻസ് ഉറപ്പുവരുത്തി. വമ്പൻ ഫോമിലുള്ള സണ്ണിെൻറ മികവിലാണ് ഇൗ സീസണിൽ ടോട്ടൻഹാമിെൻറ കുതിപ്പ്. 15 മത്സരങ്ങളിൽ ഏഴുഗോളുകളാണ് പ്രീമിയർ ലീഗിൽ ഇതുവരെ ഇൗ 26കാരൻ നേടിയത്. കോച്ച് പൗലോ ബെൻടോയുടെ ഏറ്റവും വലിയ ആത്മവിശ്വാസവും സണ്ണാണ്. ഗ്രൂപിലെ ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തെ ലഭ്യമാവില്ലെങ്കിലും ചൈനക്കെതിരായ നിർണായക മത്സരത്തിൽ സൺ എത്തും.
ഗ്രൂപ്പിൽ മുഖ്യ എതിരാളിയും ചൈനതന്നെ. റഷ്യൻ ലോകകപ്പിന് ഒരുക്കിയ ടീമിനെ തന്നെയാണ് കോച്ച് ഏഷ്യൻ പോരിനും ഇറക്കുന്നത്. റഷ്യൻ ലോകകപ്പിലെ അവസാന മത്സരത്തിൽ ജർമനിയെ തോൽപിച്ച് വമ്പുകാട്ടിയ കൊറിയക്ക് ഏഷ്യൻ എതിരാളികളെയെല്ലാം എളുപ്പം വകഞ്ഞു മാറ്റാനാവും. ജർമൻ ലീഗിൽ കളിക്കുന്ന കൂ െജ കിയോൽ, േഹാങ് ഹി ചാങ്, ജി ഡോങ് വോൻ, ലീ ചുങ് യോങ് എന്നിവരെല്ലാം ഇവരുടെ തുറുപ്പുശീട്ടുകളാണ്.
വിളിപ്പേര്: വാരിയേഴ്സ്
ഫിഫ റാങ്കിങ്: 53
ഏഷ്യൻ റാങ്കിങ്: 4
ബെസ്റ്റ്: ചാമ്പ്യൻ (1956, 1960)
ഏഷ്യൻ കപ്പ് പങ്കാളിത്തം: 13
കോച്ച്: പൗലോ ബെൻടോ
ക്യാപ്റ്റൻ: സൺ ഹോങ് മിൻ
ലിപ്പിയുടെ ചൈന
ചൈനക്കാർക്ക് കിട്ടാക്കനിയാണ് ഏഷ്യൻ കപ്പ്. 1984ലും 2004ലും ഫൈനലിൽ പ്രവേശിച്ചെങ്കിലും ഇതുവരെ കിരീടത്തിൽ മുത്തമിടാനായിട്ടില്ല. കഴിഞ്ഞ ഏഷ്യൻ കപ്പിൽ ആതിഥേയരായ ആസ്േട്രലിയയോട് ക്വാർട്ടർ ഫൈനലിൽ 2-0ത്തിന് തോറ്റാണ് പുറത്താവുന്നത്. ഇത്തവണ ഏഷ്യൻ കപ്പ് എന്തുവിലകൊടുത്തും ബെയ്ജിങ്ങിലേക്കെത്തിക്കാൻ, യുവൻറസിനെയും നാേപാളിെയയും ഇറ്റാലിയൻ ദേശീയ ടീമിനെയുമെല്ലാം പരിശീലിപ്പിച്ച മാഴ്സെലോ ലിപ്പിയെയാണ് ചൈനീസ് ഫുട്ബാൾ ഫെഡറേഷൻ രംഗത്തിറക്കിയത്.
2016 മുതൽ ചൈനയുടെ കോച്ചാണ് ലിപ്പി. ഗ്രൂപ്പ് റൗണ്ടിൽ ദക്ഷിണകൊറിയയെ മറികടക്കുകയെന്നതാണ് ലിപ്പിയുടെ മുന്നിലുള്ള ആദ്യ കടമ്പ. ഏഷ്യൻ കപ്പിനുള്ള 23 അംഗടീമിനെ ലിപ്പി പ്രഖ്യാപിച്ചു കഴിഞ്ഞു. മിഡ്ഫീൽഡറും ക്യാപ്റ്റനുമായ സെങ് ഹി, ഹോ യുൻമിൻ, ജിയോ ലിൻ, യു ഡബാവോ എന്നിവരെല്ലാമാണ് ചൈനയുടെ പ്രധാന താരങ്ങൾ.
വിളിപ്പേര്: ടീം ഡ്രാഗൺ
ഫിഫ റാങ്കിങ്: 76
ഏഷ്യൻ റാങ്കിങ്: 7
ബെസ്റ്റ്: റണ്ണേഴ്സ് അപ്പ്(1984, 2004)
ഏഷ്യൻ കപ്പ് പങ്കാളിത്തം: 11
കോച്ച്: മാഴ്സെലോ ലിപ്പി
ക്യാപ്റ്റൻ: സെങ് ഹി

Next Story