Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.എഫ്​.സി...

എ.എഫ്​.സി ഏഷ്യൻകപ്പ്​​​ ഫുട്​ബാൾ: ആതിഥ്യമരുളാൻ ഇന്ത്യയും

text_fields
bookmark_border
എ.എഫ്​.സി ഏഷ്യൻകപ്പ്​​​ ഫുട്​ബാൾ: ആതിഥ്യമരുളാൻ ഇന്ത്യയും
cancel

ന്യൂ​ഡ​ൽ​ഹി: 2027ലെ ​എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന്​ ആ​തി​ഥ്യ​മ​രു​ളാ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച്​ ഇ​ന്ത്യ​യും. ഔ​ദ്യോ​ഗി​ക​മാ​യി രാ​ജ്യം അ​പേ​ക്ഷ ന​ൽ​കി​യ​താ​യി ദേ​ശീ​യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക ു​ശാ​ൽ ദാ​സ്​ അ​റി​യി​ച്ചു. ന​റു​ക്ക്​ ഇ​ന്ത്യ​ക്ക്​ ല​ഭി​ച്ചാ​ൽ, ആ​ദ്യ​മാ​യാ​കും മു​ൻ​നി​ര ഏ​ഷ്യ​ൻ ചാ​മ്പ് യ​ൻ​ഷി​പ്​ ഇ​ന്ത്യ​യി​ലെ​ത്തു​ക.

മാ​ർ​ച്ച്​ 31ന​കം അ​പേ​ക്ഷ ന​ൽ​കാ​നാ​യി​രു​ന്നു നേ​ര​ത്തേ ഏ​ഷ്യ​ൻ ഫു​ട് ​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സ​മ​യം നി​ശ്ച​യി​ച്ച​തെ​ങ്കി​ലും കോ​വി​ഡ്​ പ​രി​ഗ​ണി​ച്ച്​ മൂ​ന്നു മാ​സം കൂ​ടി നീ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ, പ​ങ്കാ​ളി​ത്ത​തി​ന്​ ഇ​ന്ത്യ​യോ​ടു മ​ത്സ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക അ​റി​യാ​ൻ ജൂ​ൺ 30 വ​രെ കാ​ത്തി​രി​ക്ക​ണം. 24 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​​െൻറ 2027ലെ ​ആ​തി​ഥേ​യ​രെ അ​ടു​ത്ത വ​ർ​ഷാ​ദ്യം അ​റി​യാം.

മൂ​ന്നു​ത​വ​ണ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ സൗ​ദി ​അ​റേ​ബ്യ നേ​ര​ത്തേ താ​ൽ​പ​ര്യ​മ​റി​യി​ച്ച്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സൗ​ദി​യി​ലും ഇ​തു​വ​രെ ഏ​ഷ്യ​ൻ ക​പ്പ്​​ ന​ട​ന്നി​ട്ടി​ല്ല. 2023ലെ ​ഏ​ഷ്യ​ൻ ക​പ്പി​നും ഇ​ന്ത്യ തു​ട​ക്ക​ത്തി​ൽ രം​ഗ​ത്തു​ണ്ടാ​യി​രു​െ​ന്ന​ങ്കി​ലും പി​ന്നീ​ട്​ പി​ന്മാ​റി. താ​യ്​​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വ കൂ​ടി പി​ന്മാ​റി​യ​തോ​ടെ ചൈ​ന​യെ ആ​തി​ഥേ​യ രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

2023​െല ​വ​നി​ത ലോ​ക​ക​പ്പ്​ ന​ട​ക്കു​ന്ന ദ​ക്ഷി​ണ കൊ​റി​യ 2027ലെ ​ഏ​ഷ്യ​ൻ ക​പ്പി​നും രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. അ​തേ​സ​മ​യം, 2022ലെ ​വ​നി​ത എ.​എ​ഫ്.​സി ക​പ്പ്​​ ഇ​ന്ത്യ​യി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്.
നാ​ലു ത​വ​ണ ഏ​ഷ്യ​ൻ ക​പ്പി​ൽ ക​ളി​ച്ച ഇ​ന്ത്യ 1964ൽ ​റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യ​താ​ണ്​ വ​ലി​യ നേ​ട്ടം. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ൾ​പ്പെ​ടെ മ​റ്റു മൂ​ന്നു ത​വ​ണ​വ​യും ലീ​ഗ്​ റൗ​ണ്ട്​ ക​ട​ക്കാ​തെ മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcovid 19India News
News Summary - afc asian cup football
Next Story