Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇറാനെ 3-0ത്തിന്​...

ഇറാനെ 3-0ത്തിന്​ തോൽപിച്ചു; ജപ്പാൻ ഫൈനലിൽ

text_fields
bookmark_border
ഇറാനെ 3-0ത്തിന്​ തോൽപിച്ചു; ജപ്പാൻ ഫൈനലിൽ
cancel

അൽ​െഎ​ൻ: ഏഷ്യയിലെ ഒന്നാം റാങ്കുകാരായ ഇറാനെ 3-0ത്തിന്​ തരിപ്പണമാക്കി ജപ്പാൻ ഏഷ്യൻ കപ്പ് ഫൈനലിൽ. രണ്ടു ഗോളുമായി മിന്നിച്ച യൂയ ഒസാ​േകായുടെ പ്രകടനത്തിലാണ്​ ഇറാനെ ജപ്പാൻ മറികടന്നത്​. ചൊവ്വാഴ്​ച നടക്കുന്ന യു.എ.ഇ-ഖത്തർ പോരാട ്ടത്തിലെ വിജയികൾ ഫൈനലിൽ ജപ്പാ​നെ നേരിടും. വെള്ളിയാഴ്​ചയാണ്​ ഫൈനൽ.

അഞ്ചാം ഏഷ്യൻ കിരീടത്തി​ലേക്ക്​ ചുവടുറപ്പിക്കാനിറങ്ങിയ ജപ്പാൻ, ഇറാനെതിരെ നിറഞ്ഞു കളിച്ചു. ആകാരത്തിൽ കരുത്തരായ ഇറാനിയൻ താരങ്ങൾ ജപ്പാനെതിരെ പലപ്പോഴായി പരുക്കൻ കളികളാണ്​ പുറത്തെടുത്തത്​. എന്നാൽ, ടെക്​നിക്കൽ ഗെയിമിലൂടെ കളംവാണ ജപ്പാൻ ക്ഷമ കൈവിട്ടില്ല. ആദ്യ പകുതി ഇരു ഗോൾമുഖത്തേക്കും മികച്ച നീക്കങ്ങൾ എത്തിയെങ്കിലും വലകുലുങ്ങിയില്ല.

എന്നാൽ, രണ്ടാം പകുതി തന്ത്രം മാറ്റിപ്പിടിച്ച ജപ്പാൻ ഇറാൻ വലയിലേക്ക്​ മൂന്നു​ തവണ നിറയൊഴിച്ചു. 56ാം മിനിറ്റിൽ യൂയ ഒസാ​േകായിലൂടെ ഗോൾവേട്ട തുടങ്ങിയ ജപ്പാന്​, വാറി​​െൻറ സഹായത്തിൽ പെനാൽറ്റിയും (67) ലഭിച്ചതോടെ കളി വരുതിയിലായി. ഒസാകോ തന്നെയാണ്​ ഗോൾ നേടിയത്​. ഒടുവിൽ ഇഞ്ചുറി സമയം മൂന്നാം ഗോളും വഴങ്ങിയതോടെ (ജെൻകി ഹരാഗുചി-92) ഇറാൻ തോൽവി ഉറപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story