Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്​: സൗ​ദിയെ...

ഏഷ്യൻ കപ്പ്​: സൗ​ദിയെ തോൽപിച്ച് ജപ്പാൻ ക്വാർട്ടറിൽ

text_fields
bookmark_border
ഏഷ്യൻ കപ്പ്​: സൗ​ദിയെ തോൽപിച്ച് ജപ്പാൻ ക്വാർട്ടറിൽ
cancel
camera_alt???????????????? ?????????? ??????????? ????????????? ????????????? ????? ??????????
ഷാ​ർ​ജ: സൗ​ദി അ​റേ​ബ്യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ കീ​ഴ​ട​ക്കി​യ ജ​പ്പാ​ൻ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബ ാ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ ടീ​മാ​യി. വി​യ​റ്റ്​​നാം, ചൈ​ന, ഇ​റാ​ൻ ടീ​മു​ക​ൾ ക​ഴി​ഞ ്ഞ ദി​വ​സം അ​വ​സാ​ന എ​ട്ടി​ൽ ഇ​ട​മു​റ​പ്പി​ച്ചി​രു​ന്നു.

അ​ൽ ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി ​യി​ൽ 20ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ ത​കെ​ഹി​റോ ​േതാ​മി​യാ​സു ഹെ​ഡ​റി​ലൂ​ടെ നേ​ടി​യ ഗോ​ളി​ലാ​ണ്​ ജ​പ്പാ​ൻ ജ​യം നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്​ സൗ​ദി​യാ​യി​രു​ന്നെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​നാ​വാ​തി​രു​ന്ന​ത്​ വി​ന​യാ​യി. 77 ശ​ത​മാ​നം സ​മ​യം പ​ന്ത്​ കാ​ൽ​വ​ശം വെ​ച്ച സൗ​ദി 15 ഷോ​ട്ടു​ക​ൾ പാ​യി​ച്ച​തി​ൽ ഒ​ന്നു​മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​ത്തി​നു​നേ​രെ പാ​ഞ്ഞ​ത്.

മ​റു​വ​ശ​ത്ത്​ അ​ഞ്ചി​ൽ ര​ണ്ട്​ ഷോ​ട്ടു​ക​ൾ ല​ക്ഷ്യ​ത്തി​ന്​ നേ​രെ തൊ​ടു​ത്ത ജ​പ്പാ​ൻ അ​തി​ലൊ​ന്ന്​ ഗോ​ളാ​ക്കു​ക​യും ചെ​യ്​​തു. കോ​ർ​ണ​റി​ൽ സൗ​ദി പ്ര​തി​രോ​ധ​ത്തെ കാ​ഴ്​​ച​ക്കാ​രാ​ക്കി ഉ​യ​ർ​ന്നു​ചാ​ടി​യ തോ ​മി​യാ​സു​വി​​െൻറ ത​ല​യി​ൽ​നി​ന്ന്​ പാ​ഞ്ഞ പ​ന്ത്​ ഗോ​ളി മു​ഹ​മ്മ​ദ്​ അ​ൽ​ഉ​വൈ​സി​ന്​ പി​ടി​കൊ​ടു​ക്കാ​തെ വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ്​ ജ​പ്പാ​ൻ ഏ​ഷ്യ​ൻ ക​പ്പ്​ ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. വി​യ​റ്റ്​​നാ​മാ​ണ്​ അ​വ​സാ​ന എ​ട്ടു​ പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​​െൻറ എ​തി​രാ​ളി​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സം താ​യ്​​ല​ൻ​ഡി​നെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ചൈ​ന ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഒ​മാ​നെ 2-0ത്തി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​റാ​നും മു​ന്നേ​റി. സു​പ​ചാ​യ്​ ജാ​യ്​ ദെ​ദി​ലൂ​ടെ (31) താ​യ്​​ല​ൻ​ഡ്​ മു​ന്നി​ൽ ക​ട​ന്നെ​ങ്കി​ലും സി​യോ ഷി (67), ​ഗാ​വോ ലി​ൻ (71) എ​ന്നി​വ​രി​ലൂ​ടെ ചൈ​ന ജ​യം പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​മാ​നെ​തി​രെ ആ​ദ്യ പ​കു​തി​യി​ലെ ര​ണ്ടു ഗോ​ളു​ക​ളാ​ണ്​ ഇ​റാ​നെ കാ​ത്ത​ത്. അ​ലി റാ​സ ജ​ഹ്​​ൻ​ബ​ഗാ​ഷ്​ (32), അ​ഷ്​​ക​ൻ ദെ​ജെ​ഗാ​ഹ്​ (41, പെ​നാ​ൽ​റ്റി) എ​ന്നി​വ​രാ​ണ്​ ഇ​റാ​​െൻറ സ്​​കോ​റ​ർ​മാ​ർ. ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യാ​ണ്​ ഇ​റാ​‍​െൻറ എ​തി​രാ​ളി​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story