Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഷ്യൻ കപ്പ്​ പ്രീ...

ഏഷ്യൻ കപ്പ്​ പ്രീ ക്വാർട്ടർ: ഒമാനെതിരെ ഇറാന്​ ജയം

text_fields
bookmark_border
ഏഷ്യൻ കപ്പ്​ പ്രീ ക്വാർട്ടർ: ഒമാനെതിരെ ഇറാന്​ ജയം
cancel
അബൂദബി: ഏഷ്യൻ കപ്പി​​െൻറ ആവേശകരമായ പ്രീ ക്വാർട്ടറിൽ ഒമാനെതിരെ ഇറാന്​ രണ്ട്​ ഗോൾ ജയം. 58ാം സെക്കൻഡിൽ ലഭിച്ച പെന ാൽറ്റി പാഴാക്കിയതടക്കമുള്ള പിഴവുകൾക്ക്​ ഒമാന്​ തോൽവികൊണ്ട്​ വിലയൊടുക്കേണ്ടിവന്നു . മുഹ്​സിൻ ഗസാനിയെ മാജിദ്​ ഹുസൈനി ഫൗൾ ചെയ്​തതിന്​ ലഭിച്ച പെനാൽറ്റി കിക്കെടുത്തത്​ ഒമാൻ നായകൻ അഹ്​മദ്​ അൽ മഹ്​രിജി. പോസ്​റ്റി​​െൻറ വലതു മൂലയി​േലക്കുള്ള കിക്ക്​ ഇറാൻ ഗോൾകീപ്പർ അലി റീസ ഗോളാകാതെ കാത്തു. 31ാം മിനിറ്റിൽ ഒമാൻ ഡിഫൻഡർ മുഹമ്മദ്​ അൽ മുസല്ലമിയുടെ പിഴവ്​ മുതലെടുത്താണ്​ ഇറാൻ ലീഡ്​ നേടിയത്​. മിഡ്​ ഫീൽഡർ അലി റിസ ജഹാ​​െൻറ ആദ്യ ഗോളോടെ ഇറാൻ വർധിതവീര്യം കാട്ടി.

39ാം മിനിറ്റിൽ ഇറാന്​ അനുകൂലമായ പെനൽറ്റി ലഭിച്ചു. മഹ്​ദി തരീമിയെ സാദ്​ അൽ മുഖൈനി പിന്നിൽനിന്ന്​ ടാക്കിൾ ചെയ്​തതിന്​ ലഭിച്ച പെനാൽറ്റി കിക്ക്​ സൈദ്​ അഷ്​കൻ വലയിലെത്തിച്ചു. സലാഹ്​ അൽ യഹ്​യാഇക്ക്​ പകരം ഖാലിദ്​ അൽ ഹാജിരിയുമായാണ്​ ഇടവേളക്ക്​ ശേഷം ഒമാൻ ഇറങ്ങിയത്​. രണ്ടാം പകുതിയിലും ഇരു ടീമുകളും കളം നിറഞ്ഞ്​ കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഒമാ​​െൻറ ഒന്നുരണ്ട്​ മുന്നേറ്റങ്ങളൊ​ഴികെയെല്ലാം എതിർ ബോക്​സിലെത്തും മുമ്പ്​ മുന​യൊടിഞ്ഞു. ഇറാനാക​െട്ട മൂന്ന്​ സുവർണാവസരങ്ങൾ നെയ്​തെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാതെ തുലച്ച്​ കളയുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story