Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏ​ഷ്യ​ൻ ക​പ്പ്​...

ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: വി​യ​റ്റ്​​നാം, ചൈന ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ: വി​യ​റ്റ്​​നാം, ചൈന ക്വാ​ർ​ട്ട​റി​ൽ
cancel
camera_alt?????????? ?????????????? ??????????????? ??????? ?????????????? ?????????????? ?????????
അ​ൽ​െ​എ​യ്​​ൻ: ഗോ​ൾ​കീ​പ്പ​ർ ഡാ​ങ്​ വാ​ൻ ലാ​മി​നോ​ട്​ വി​യ​റ്റ്​​നാ​മു​കാ​ർ ന​ന്ദി​പ​റ​യ​ണം. ഏ​ഷ്യ​ൻ ക​പ ്പ്​ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ജോ​ർ​ഡ​നെ ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ച്​ വി​യ​റ്റ്​​നാം അ​വ​സാ​ ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ, മി​ക​ച്ച സേ​വു​ക​ളു​മാ​യി താ​ര​മാ​യ​ത്​ ഗോ​ളി ഡാ​ങ്​ വാ​ൻ ലാ​മാ​ണ്. നി​ശ്ചി​ത സ​മ​യ​ത്ത്​ 1-1ന്​ ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച മ​ത്സ​ര​മാ​ണ്​ അ​ധി​ക സ​മ​യ​വും ക​ട​ന്ന്​ ഷൂ​ട്ടൗ​ട്ട്​ വി​ധി നി​ർ​ണ​യി​ച്ച​ത്. സൗ​ദി-​ജ​പ്പാ​ൻ മ​ത്സ​ര വി​ജ​യി​ക​ളാ​യി​രി​ക്കും ക്വാ​ർ​ട്ട​റി​ൽ വി​യ​റ്റ്​​നാ​മി​​െൻറ എ​തി​രാ​ളി​ക​ൾ. ഏ​ഷ്യ​ൻ റാ​ങ്കി​ങ്ങി​ൽ 17-18ഉം ​സ്​​ഥാ​ന​ത്തി​രി​ക്കു​ന്ന വി​യ​റ്റ്​​നാം-​ജോ​ർ​ഡ​ൻ മ​ത്സ​രം ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു.

ജോ​ർ​ഡ​​െൻറ അ​റ്റാ​ക്കി​ങ്​ ഫോ​ർ​േ​മ​ഷ​ന്ച (4-3-3) പ്ര​തി​രോ​ധം ക​ന​പ്പി​ച്ചാ​ണ് (5-2-3) വി​യ​റ്റ്​​നാം കോ​ച്ച്​ ടീ​മി​നെ ഒ​രു​ക്കി​യ​ത്. പ്ര​തി​രോ​ധ കോ​ട്ട​യൊ​രു​ക്കി​യെ​ങ്കി​ലും വി​യ​റ്റ്​​നാം ഗോ​ളി​യെ ജോ​ർ​ഡ​ൻ സ്​​ട്രൈ​ക്ക​ർ​മാ​ർ പ​ല ത​വ​ണ പ​രീ​ക്ഷി​ച്ചു. ന​ല്ല ഫോ​മി​ലാ​യി​രു​ന്ന ഡാ​ങ്​ വാ​ൻ ലാം ​പ​ല​പ്പോ​ഴും വി​യ​റ്റ്​​നാ​മി​​െൻറ വ​ല​കാ​ത്തു. എ​ന്നാ​ൽ, 39ാം മി​നി​റ്റി​ലെ ഫ്രീ​കി​ക്ക്​ ത​ട​യാ​ൻ ലാ​മി​നാ​യി​ല്ല. ജോ​ർ​ഡ​ൻ വി​ങ്ങ​ർ ബാ​ഹ അ​ബ്​​ദു​റ​ഹി​മാ​ൻ എ​ടു​ത്ത ഫ്രീ​കി​ക്ക്​ വ​ല​തു​ള​ച്ച​തോ​ടെ അ​റ​ബ്​ സം​ഘം മു​ന്നി​ൽ. ഇ​തോ​ടെ, ഉ​ണ​ർ​ന്നു ക​ളി​ച്ച വി​യ​റ്റ്​​നാം പി​ഴ​വു​ക​ൾ തി​രു​ത്തി കു​തി​ച്ചു.

സ​മ​നി​ല പി​ടി​ക്കു​ന്ന​ത്​ ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ​ത്തി​ലാ​ണ്​ (51). വി​ങ്​ ബാ​ക്ക്,​ ട്രോ​ങ്​ ഹോ​ങ്ങി​​െൻറ പാ​സി​ൽ​നി​ന്നും പ്ര​ധാ​ന സ്​​ട്രൈ​ക്ക​ർ കോ​ങ്​ ഫു​റോ​ങ്​ ​േജാ​ർ​ഡാ​ൻ വ​ല കു​ലു​ക്കി. വി​യ​റ്റ്​​നാ​മി​​െൻറ നാ​ലു താ​ര​ങ്ങ​ൾ പി​ഴ​ക്കാ​തെ ല​ക്ഷ്യം ക​ണ്ട​േ​​പ്പാ​ൾ, ജോ​ർ​ഡ​​െൻറ ബാ​ഹ ഫൈ​സ​ലി​നും അ​ഹ്​​മ​ദ്​ സെ​മീ​റി​നും പി​ഴ​ച്ചു. ര​ണ്ടു ഷോ​ട്ടു​ക​ൾ ത​ട​ത്ത്​ വി​യ​റ്റ്​​നാം ഗോ​ളി ഡാ​ങ്​ വാ​ൻ ലാം ​ഹീ​റോ ആ​യി.രണ്ടാം പ്രീക്വാർട്ടറിൽ തായ്​ലാൻഡിനെ 2-1ന്​ തോൽപിച്ച്​ ചൈന ക്വാർട്ടറിൽ കടന്നു. ആദ്യ ഗോളടിച്ചത്​ തായ്​ സംഘമാണെങ്കിലും രണ്ടാം പകുതിയിലായിരുന്നു ചൈനയുടെ വിജയഗോളുകൾ പിറന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story