Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകരുത്തരായ ജപ്പാന്​...

കരുത്തരായ ജപ്പാന്​ ഒമാനെതി​െര നിറം മങ്ങിയ ജയം

text_fields
bookmark_border
കരുത്തരായ ജപ്പാന്​ ഒമാനെതി​െര നിറം മങ്ങിയ ജയം
cancel

അബൂദബി: ഏഷ്യൻ ഫുട്​ബാളിലെ കരുത്തരായ ജപ്പാന്​ ഒമാനെതി​െര നിറം മങ്ങിയ ജയം. 27ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നേടിയ ഏകപക്ഷീയമായ ഏക ഗോളിൽ സാമുറായ്​ പട നോക്കൗട്ട്​ യോഗ്യത നേടി. ഒന്നാം പകുതി അവസാനിക്കാനിരിക്കെ അർഹിച്ച പെനാൽറ ്റി റഫറി നിഷേധിച്ചത്​ ഒമാ​​െൻറ നിർഭാഗ്യവുമായി. അതേസമയം, ഗോൾകീപ്പർ ഫൈസ്​ റുശൈദിയു​െട കൈകളാണ്​ ഗോളുകളിൽ മുങ്ങാതെ ഒമാനെ രക്ഷിച്ചത്​.

ഒന്നാം പകുതിയിൽ മധ്യനിര താരം മിനാമിനോ തകൂമിയുടെ നേതൃത്വത്തിൽ ഒമാ​​െൻറ ചുവപ്പൻ കോട്ടയിലേക്ക്​ ജപ്പാൻ തുടരെ ആക്രമണം നടത്തി. സാമുറായ്​ പടയുടെ മുന്നേറ്റത്തോടെയാണ്​ കളി തുടങ്ങിയത്​. ഒന്നാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡ്​ നേടേണ്ടതായിരുന്നു. ഡോൺ റിറ്റ്​സുവി​​െൻറ പാസ്​ സ്വീകരിച്ച്​ ഹർഗുചി ജെങ്കി പോസ്​റ്റിലേക്ക്​ തിരിച്ചുവിട്ട പന്ത്​ ബാറിൽ തട്ടി പുറത്തായി. വീണ്ടും പലതവണ അപകടം വിതച്ചെങ്കിലും ഗോളായില്ല. ജപ്പാൻ നടത്തിയ മുന്നേറ്റങ്ങൾക്ക്​ ഗോൾകീപ്പർ ​ൈഫസ്​ മതിൽ കെട്ടി. ഇതിനിടെ, ഒമാ​​െൻറ തിരിച്ചടികൾക്കും മൈതാനം സാക്ഷ്യംവഹിച്ചു.

തുടരെ ആക്രമിച്ച ജപ്പാൻ 27ാം മിനിറ്റിൽ വിജയ ഗോൾ കണ്ടെത്തി. ഹർഗുചി ജെങ്കിയെ ബോക്​സിൽ ഫൗൾ ചെയ്​തതിന്​ ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു കിക്ക്​. ഹർഗുചി തന്നെയെടുത്ത പെനൽറ്റി കിക്ക്​ ഫായിസിനെ നിസ്സഹായനാക്കി വലയിൽ (1-0). ഒന്നാം പകുതി അവസാനിക്കാനിരിക്കെ സലാഹി​​െൻറ ഷോട്ട്​ ബോക്​സിൽ നഗാ​േട്ടാമോ യോഗോ കൈകൊണ്ട്​ തട​െഞ്ഞങ്കിലും റഫറിയുടെ കണ്ണിൽപെട്ടി​ല്ല. പെനാൽറ്റിക്ക്​​ വാദിച്ച ഒമാൻ താരങ്ങളെ നിരാശരാക്കി റഫറി കോർണർ കിക്ക്​ വിധിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story