Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅൽമോസ്​ അലിക്ക്​ നാലു...

അൽമോസ്​ അലിക്ക്​ നാലു ഗോൾ; ഖത്തറും സൗദിയും പ്രീക്വാർട്ടറിൽ

text_fields
bookmark_border
അൽമോസ്​ അലിക്ക്​ നാലു ഗോൾ; ഖത്തറും സൗദിയും പ്രീക്വാർട്ടറിൽ
cancel
camera_alt???????? ???

അൽ​െഎൻ: വടക്കൻ കൊറിയൻ വലയിൽ ഗോൾ ആറാട്ടുമായി 2022 ലോകകപ്പി​​െൻറ ആതിഥേയരായ ഖത്തർ ഏഷ്യൻ കപ്പ്​ ​പ്രീക്വാർട്ടറി ൽ. ഗ്രൂപ്​ ഇയിലെ മത്സരത്തിൽ മറുപടിയില്ലാത്ത ആറു ഗോളിനാണ്​ ഖത്തർ കൊറിയയെ തരിപ്പണമാക്കിയത്​. ആദ്യ കളിയിൽ ലബനാ നെ തോൽപിച്ചവർ, അവസാന മത്സരത്തി​​െൻറ പരീക്ഷണത്തിന്​ കാത്തിരിക്കാതെതന്നെ പ്രീക്വാർട്ടറിൽ ടിക്കറ്റുറപ്പിച്ചു.

എതിരാളിയെ കാഴ്​ചക്കാരാക്കി കളംപിടിച്ചവർ ഇരുപകുതിയിലും കൊറിയൻ വലക്കുമുന്നിൽ യന്ത്രത്തോക്കുകളായി. സുഡാൻ വംശജനായ അൽമോസ്​ അലിയായിരുന്നു പടനായകൻ. ഒമ്പതാം മിനിറ്റിൽ സ്​കോറിങ്​ തുടങ്ങിയ അലി നാലു​ ഗോളടിച്ച്​ കൊറിയൻ അന്ത്യം സമ്പൂർണമാക്കി. വിങ്ങർ അ​ക്രം അഫിഫിനൊപ്പം കളി നിയന്ത്രിച്ച അലി 11, 55, 60 മിനിറ്റുകളിൽകൂടി സ്​കോർ ചെയ്​ത്​ ടോപ്​സ്​കോറർ പട്ടികയിൽ മുന്നിലെത്തി.

ബൗലിം കൗകിയും (43) അബ്​ദുൽ കരിം ഹസനും (68) ഒാരോ ഗോൾകൂടി നേടി ആറാട്ട്​ പൂർത്തിയാക്കി. ടൂർണമ​െൻറിൽ ഒരു ഗോൾപോലുമില്ലാത്ത കൊറിയക്കാരുടെ എല്ലാ സ്വപ്​നങ്ങളും ഇതോടെ അവസാനിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി 2-0ത്തിന്​ ലബബാനെ വീഴ്​ത്തി നേര​േത്തതന്നെ പ്രീക്വാർട്ടറിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballindian football teammalayalam newssports newsAFC Asian Cup 2024
News Summary - afc asian cup football-sports news
Next Story