ഫ​ല​സ്​​തീ​നി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചു; നോ​ക്കൗ​ട്ട്​ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി ആ​സ്​​ട്രേ​ലി​യ

23:44 PM
11/01/2019
അ​ബൂ​ദ​ബി: ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​സ്​​ട്രേ​ലി​യ നോ​ക്കൗ​ട്ട്​ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി വി​ജ​യ​വ​ഴി​യി​ൽ. ഗ്രൂ​പ്​ ‘ബി’​യ​ി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഫ​ല​സ്​​തീ​നി​നെ 3-0ത്തി​ന്​ തോ​ൽ​പി​ച്ചു. ഇ​തോ​ടെ, ജോ​ർ​ഡ​ന്​ (6 പോ​യ​ൻ​റ്) പി​റ​കി​ൽ ഒാ​സീ​സ്​​ മൂ​ന്ന്​ പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ​േജാ​ർ​ഡ​നാ​യി​രു​ന്നു റ​ഷ്യ​ൻ ലോ​ക​ക​പ്പ്​ ക​ളി​ച്ച ഏ​ഷ്യ​ൻ ക​രു​ത്ത​രെ അ​ട്ടി​മ​റി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​റി​യ​യെ ജോ​ർ​ഡ​ൻ തോ​ൽ​പി​ച്ചി​രു​ന്നു. 

ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന ആ​സ്​​ട്രേ​ലി​യ ഫ​ല​സ്​​തീ​നെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടാ​ണ്​ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ആ​ദ്യ മ​ത്സ​ര​ത്തി​ൽ സി​റി​യ​യോ​ട്​ സ​മ​നി​ല​യാ​യി​രു​ന്ന ഫ​ല​സ്​​തീ​നും ജ​യം അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ തി​രി​ച്ച​ടി​ക്കാ​ൻ ​ശ്ര​മം ന​ട​ത്തി. പ​ക്ഷേ, 20 മി​നി​റ്റി​നി​ടെ ഫ​ല​സ്​​തീ​നു​കാ​ർ​ക്ക്​ ര​ണ്ടു ത​വ​ണ പി​ഴ​ച്ചു. 18ാം മി​നി​റ്റി​ൽ ജാ​മി മെ​ക്​​ലാ​റ​നും 20ാം മി​നി​റ്റി​ൽ ഒ​വ​ർ മെ​ബി​ലും ഫ​ല​സ്​​തീ​ൻ വ​ല കു​ലു​ക്കി​യ​തോ​ടെ ക​ളി ഒാ​സീ​സി​​െൻറ വ​രു​തി​യി​ലാ​യി. ഒ​ടു​വി​ൽ 90ാം മി​നി​റ്റി​ൽ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ അ​പോ​സ്​​റ്റോ​ലോ​സും ഗോ​ൾ നേ​ടി​ പട്ടിക പൂർത്തിയാക്കി.
Loading...
COMMENTS