ഏഷ്യൻ കപ്പ്: തായ്ലൻഡിനും ജോർഡനും ജയം
text_fieldsദുബൈ: എഷ്യൻ കപ്പ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി ജോർഡൻ നോക്കൗട്ട് റൗണ്ടുറപ്പിച്ചു. ഗ്രൂപ് ബിയിൽ സിറിയയെ 2-0ത്തിനാണ് ജോർഡൻ തോൽപിച്ചത്. ആദ്യ കളിയിൽ കരുത്തരായ ആസ്ട്രേലിയയെ അട്ടിമറിച്ചിരുന്ന ജോർഡന് രണ ്ട് കളികളിൽ ആറ് പോയൻറായി.
ഇന്ത്യ ഉൾപ്പെട്ട ഗ്രൂപ് എയിൽ തായ്ലൻഡ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ മത്സരത ്തിൽ ഇന്ത്യയോട് തകർന്നിരുന്ന തായ്ലൻഡ് രണ്ടാംകളിയിൽ ബഹ്റൈനെ 1-0ത്തിന് കീഴടക്കുകയായിരുന്നു. ഇതോടെ തായ് ലൻഡിനും ഇന്ത്യക്കൊപ്പം മൂന്ന് പോയൻറായെങ്കിലും ഗോൾശരാശരിയുടെ മുൻതൂക്കം ഇന്ത്യക്കാണ്. ആദ്യ കളിയിൽ യു.എ.ഇയോട് സമനിലയിൽ കുടുങ്ങിയിരുന്ന ബഹ്റൈന് ഒരു പോയൻറാണുള്ളത്.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 58ാം മിനിറ്റിൽ ചനാതിപ് സോങ്ക്രാസിൻ ആണ് തായ്ലൻഡിെൻറ വിജയഗോൾ നേടിയത്. ബഹ്റൈനായിരുന്നു മത്സരത്തിൽ വ്യക്തമായ മുൻതൂക്കമെങ്കിലും സ്കോറിങ്ങിലെ പാളിച്ച വിനയായി.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്കായിരുന്നു സിറിയക്കെതിരെ ജോർഡെൻറ വിജയം. മൂസ അൽ തമ്മാരിയും (26) താരീഖ് ഖത്താബും (43) ആണ് സ്കോർ ചെയ്തത്. സിറിയക്ക് രണ്ട് കളികളിൽ ഒരു പോയൻറാണുള്ളത്.
