പോളണ്ട് കോച്ച് ആഡം നവാൽക സ്ഥാനമൊഴിഞ്ഞു
text_fieldsവാഴ്സോ: ലോകകപ്പിൽ ഗ്രൂപ് റൗണ്ടുപോലും കടക്കാനാവാതെ പോളണ്ട് പുറത്തായതിനുപിന്നാലെ കോച്ച് ആഡം നവാൽക സ്ഥാനം രാജിവെച്ചു. ടീമിെൻറ മോശം പ്രകടനത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്താണ് ആഡം നവാൽക സ്ഥാനമൊഴിയുന്നതായി പോളണ്ട് ഫുട്ബാൾ അസോസിയേഷനെ അറിയിച്ചത്.
അഞ്ചു വർഷത്തെ സേവനങ്ങൾക്ക് നന്ദിയറിക്കുന്നതായും പുതിയ കോച്ചിനെ ഉടൻ നിയമിക്കുമെന്നും പോളണ്ട് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. 2013ലാണ് നവാൽക പോളണ്ട് കോച്ചായി ചുമതലയേറ്റത്.
നവാൽകക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച പോളണ്ട് യൂറോ കപ്പിൽ ക്വാർട്ടർ വരെ എത്തിയിരുന്നു. ലോകകപ്പിൽ ഗ്രൂപ് ‘എച്ചിൽ’ കൊളംബിയയോടും സെനഗാളിനോടും തോറ്റ പോളണ്ട് ജപ്പാനെതിരായ അവസാന മത്സരത്തിൽ 1-0ത്തിന് ജയിച്ചെങ്കിലും നോക്കൗട്ടുറപ്പിക്കാൻ അതു മതിയാവുമായിരുന്നില്ല.