Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 4:28 AM IST Updated On
date_range 23 July 2017 4:28 AM ISTബയേൺ മ്യൂണിക്ക് തകർത്ത് എ.സി മിലാൻ (4-0)
text_fieldsbookmark_border
ലോസ് ആഞ്ജലസ്: ബെറൂസ്യ ഡോർട്ട്മുണ്ടിനെതിരെ വഴങ്ങിയ തോൽവി മറന്ന് പന്തുതട്ടിയ എ.സി മിലാന് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനോട് വമ്പൻ ജയം. ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 4-0നാണ് എ.സി മിലാൻ ബുണ്ടസ് ലീഗ് ചാമ്പ്യന്മാരെ തകർത്തുവിട്ടത്. ഫ്രാങ്ക് കീസെയും ഹാക്കൻ കാൽഹനോഗും ഒാരോ ഗോൾ വീതം നേടിയപ്പോൾ, ഇറ്റാലിയൻ താരം പാട്രിക് കട്ട്റോൺ രണ്ടുഗോൾ നേടി പട്ടിക തികച്ചു.
യുവൻറസിൽനിന്നെത്തിയ പ്രതിരോധ ഭടൻ ലിനാർഡോ ബനൂച്ചി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ബയേണിനെതിരെ സമ്പൂർണ ആധിപത്യമായിരുന്നു മിലാനിന്. 14ാം മിനിറ്റിൽതന്നെ െഎവേറിയൻ താരം ഫ്രാങ്ക് കീസെ ഗോൾ നേടിയപ്പോൾ, 25, 43 മിനിറ്റുകളിലായിരുന്നു പാട്രിക് കട്ട്റോണിെൻറ ഗോൾ. ആദ്യ പകുതിയിൽതന്നെ മൂന്ന് ഗോളിന് മുന്നിലെത്തിയതോടെ ബനൂച്ചിയെ ഇറക്കി കോച്ച് പ്രതിരോധം ശക്തമാക്കി. 85ാം മിനിറ്റിലാണ് മിലാൻ നാലാം ഗോൾ നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story