97ാം മിനിറ്റിൽ പെനാൽറ്റി; മിലാനും കടന്ന് യുവൻറസ്
text_fieldsറോം: ഗോൾവലക്കു കീഴിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്ത ജിയാൻലൂഗി ഡോണറുമക്കു മുന്നിൽ പകച്ചുപോയ യുവൻറസിന് ഇഞ്ചുറി ടൈമിലെ പെനാൽറ്റിയിലൂടെ ജയം. എ.സി മിലാനെതിരായ വാശിയേറിയ സീരി എ പോരാട്ടം 1-1ൽ നിൽക്കവെ 97ാം മിനിറ്റിൽ പിറന്ന പെനാൽറ്റിയാണ് യുവൻറസിന് 2-1െൻറ ജയമൊരുക്കിയത്. 30ാം മിനിറ്റിൽ മൊറോക്കോ താരം മെഹ്ദി ബെനാട്ടിയ ഗോൾ നേടി യുവൻറസിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ കൊളംബിയൻ താരം കാർലോസ് ബാക്ക മിലാന് സമനില നൽകി.
രണ്ടാം പകുതിയിൽ ഹിഗ്വയ്ൻ, ഡാനി ആൽവേസ്, പൗലോ ഡിബല എന്നിവരുടെ മിന്നും ഷോട്ടുകളെല്ലാം ബാറിനു കീഴിൽ പാറിനടന്ന ഡോണറുമ നിഷ്പ്രഭമാക്കി. 70 പോയൻറുമായി യുവൻറസ് ബഹുദൂരം മുന്നിലാണ്.
