മാൽഡീനിക്കും മകനും കോവിഡ്
text_fieldsമിലാൻ: ഇറ്റാലിയൻ ഫുട്ബാളിലെ ഇതിഹാസ താരം പൗളോ മാൽഡീനിക്കും മകൻ ഡാനിയലിനും കോവിഡ്-19 സ്ഥിരീകരിച്ചു. എ.സി മിലാനുവേണ്ടി റെക്കോർഡ് മത്സരങ്ങളിൽ ബൂട്ടുകെട്ടിയ 51കാരനായ മാൽഡിനിക്കുപിന്നാലെ ഡാനിയലും ഇപ്പോൾ എ.സി മിലാൻ താരമാണ്. ക്ലബ് അധികൃതരാണ് ഇരുവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയത്.
മിലാനുവേണ്ടി 647 സീരി എ മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ താരമാണ് പൗളോ. 1984 മുതൽ 2009 വരെ ഒന്നര ദശാബ്ദം ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു. പ്രതിരോധനിരയിലെ വിശ്വസ്തഭടനായിരുന്ന മാൽഡീനി ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. പൗളോയുടെ പിതാവ് സെസാർ മാൽഡീനിയും മിലാനും ഇറ്റലിക്കുംവേണ്ടി കളിച്ചിട്ടുണ്ട്. ദേശീയ ടീം പരിശീലകനുമായിരുന്നു. 18കാരനായ ഡാനിയൽ ഈ സീസണിലാണ് എ.സി മിലാനുവേണ്ടി അരങ്ങേറിയത്. യുവൻറസിെൻറ അർജൈൻറൻ സൂപ്പർതാരം പൗളോ ഡിബാലക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാൽഡീനിമാരുടെ പരിശോധനാ ഫലവും പുറത്തുവന്നത്. പൗളോ മാൽഡീനിയും ഡാനിയലും കഴിഞ്ഞ രണ്ടാഴ്ചയായി സമ്പർക്ക വിലക്കിലായിരുന്നു. ഇരുവരുടെയും ആേരാഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും രോഗം പുർണമായി മാറുന്നതുവരെ വിലക്കിൽ തുടരുമെന്നും മിലാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
