Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightത്രില്ലർ പോരാട്ടത്തിൽ...

ത്രില്ലർ പോരാട്ടത്തിൽ യുവൻറസിനെ തകർത്ത്​ എ.സി മിലാൻ

text_fields
bookmark_border
ത്രില്ലർ പോരാട്ടത്തിൽ യുവൻറസിനെ തകർത്ത്​ എ.സി മിലാൻ
cancel

ടൂറിൻ: പത്തു കളിയിൽ തോറ്റ എ.സി മിലാനെതിരെ ഇറ്റാലിയൻ വമ്പന്മാരായ യുവൻറസ്​ കളിക്കിറങ്ങു​േമ്പാൾ അൽപമൊന്ന്​ അഹങ്കരിച്ചിരുന്നു എന്നു വേണം കരുതാൻ. അല്ലെങ്കിൽ കാൽപന്തു കളിയിൽ 90 മിനിറ്റ്​ കഴിയും വരെ ഒരു ടീമിനെയും എഴുതിതള്ളാൻ പറ്റില്ലെന്ന അടിസ്​ഥാന പാഠം നിലവിലെ ചാമ്പ്യന്മാരായ യുവൻറസ്​​ അൽപമൊന്ന്​ മറന്നു കാണും. 

സീരി എയിൽ ഒന്നാം സ്​ഥാനത്ത്​ കുതിക്കുന്ന യുവൻറസിന്​ കിരീടത്തിലേക്ക്​ അടുക്കു​േമ്പാഴാണ്​ പഴയ പ്രതാപകാരികളായ എ.സി മിലാ​ൻ 4-2ന്​ തോൽപിച്ച്​ ഷോക്കേൽപിച്ചത്​. സ്ലാറ്റൻ ഇബ്രഹിമോവിച്ച്​ പെനാൽറ്റി ഗോളിൽ തുടങ്ങിവെച്ച വെടി​ക്കെട്ടാണ്​​ സഹതാരങ്ങൾ ഏറ്റെടുത്ത്​ ചാമ്പ്യന്മാരുടെ കഥ കഴിച്ചത്​. 

അപ്രതീക്ഷിതമായി തിരിച്ചടിയേറ്റങ്കിലും യുവൻറസി​​െൻറ ഒന്നാം സ്​ഥാനത്തിന്​ മാറ്റമൊന്നുമുണ്ടായിട്ടില്ല. രണ്ടാം സ്​ഥാനത്തുള്ള ലാസിയോയേക്കാൾ (68) ഏഴു ​പോയൻറ്​ ലീഡുമായി യുവൻറസ്(75) ഒന്നാം സ്​ഥാനത്തുണ്ട്​. മിലാൻ 49 പോയൻറുമായി അഞ്ചാം സ്​ഥാനത്താണ്​. 

ഗോൾ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക്​ ശേഷമായിരുന്നു യുവൻറസി​​െൻറ അടിയും മിലാ​​െൻറ തിരിച്ചയുമെല്ലാം. 47ാം മിനിറ്റിൽ അഡ്രിയൻ റാബിയോട്ടി​​െൻറ സോളോ ഗോളിലാണ്​ യുവൻറസ്​ മുന്നിലെത്തുന്നത്​. മിലാ​​െൻറ മൂന്ന്​ പ്രതിരോധ താരങ്ങളെ ​വെട്ടിമാറ്റിയായിരുന്നു ഫ്രഞ്ചു കാര​​െൻറ കിടിലൻ ഗോൾ. 
ആറു മിനിറ്റ്​ വ്യത്യാസത്തിൽ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയും(53) ഗോൾ നേടിയതോടെ യുൻറസ്​ ട്രാക്കിലായെന്ന്​ പലരും കരുതി. 

എന്നാൽ, അഞ്ചു മിനിറ്റിനിടയിൽ സംഭവിച്ചത്​ മറ്റൊന്നാണ്​. എണ്ണംപറഞ്ഞ മൂന്ന്​ ഗോളുമായി മിലാ​​െൻറ അപ്രതീക്ഷിത തിരിച്ചടി. 38 കാരൻ സ്​ലാട്ടൻ ഇബ്രഹിമോവിച്​ (പെനാൽറ്റി-62), ഫ്രാങ്ക്​ കീസി(66), റാഫേൽ ലിയോ(67) എന്നിവരാണ്​ മിനിറ്റുകൾ മാത്രം ഇടവിട്ട്​ യുവൻറസി​​െൻറ വലകുലുക്കിയത്​. അവസാനം ആ​​െൻറ റബിച്ചും(80) ഗോൾ നേടിയതോടെ യുവൻറസി​​െൻറ കഥകഴിഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AC Milan 4-2 Juventus:
Next Story