Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 10:42 PM GMT Updated On
date_range 10 Feb 2018 10:42 PM GMTഅഭിജിത് സർക്കാർ ‘സൂപ്പർമാനായി’; ആരോസിന് നാടകീയ ജയം
text_fieldsന്യൂഡൽഹി: കളി 90 മിനിറ്റും പിന്നിട്ടു. ഇഞ്ച്വറി സമയം റഫറി അനുവദിച്ചത് നാലു മിനിറ്റ്. 11ാം മിനിറ്റിൽ വഴങ്ങിയ ഗോളിൽ ഇന്ത്യൻ കൗമാരസംഘം തോൽക്കുമെന്ന് ഏറക്കുറെ എല്ലാവരും ഉറപ്പിച്ചു. എന്നാൽ, അത്ഭുതം സംഭവിച്ചത് അപ്പോഴാണ്. അഭിജിത് സർക്കാർ ‘സൂപ്പർമാനായി’ അവതരിച്ചപ്പോൾ രണ്ടു തകർപ്പൻ ഗോളിൽ ഇന്ത്യൻ ആരോസ് ചർച്ചിലിനെതിരെ (2-1) ജയിച്ചു.
91, 93 മിനിറ്റുകളിലാണ് അഭിജിത് സർക്കാറിെൻറ അത്ഭുത ഗോളുകൾ. 11ാം മിനിറ്റിൽതന്നെ ദവാഡയുടെ ഗോളിലായിരുന്നു ചർച്ചിൽ ബ്രദേഴ്സ് മുന്നിലെത്തിയത്. മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള നെരോക്കയെ െഎസോൾ ഗോൾരഹിത സമനിലയിൽ തളച്ചു.
Next Story