2022 വ​രെ സ​ഹ​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ​ത​ന്നെ

12:42 PM
11/05/2019
sahal-abdul-samad

കൊ​ച്ചി: ​ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ നാ​ലാം സീ​സ​ണി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദി​നെ കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. താ​ര​വു​മാ​യി മൂ​ന്നു വ​ർ​​ഷ​ത്തേ​ക്ക്​ ക​രാ​ർ പു​തു​ക്കി​യ​താ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു. 2022വ​രെ​യാ​ണ്​ പു​തി​യ ക​രാ​ർ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ക​ച്ച ഭാ​വി​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഹ​ൽ 16 മ​ത്സ​ര​ങ്ങ​ളി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.

ഒ​രു ഗോ​ള​ടി​ച്ച താ​രം, മ​ധ്യ​നി​ര​യി​ൽ ടീ​മി​​െൻറ ​േപ്ല​മേ​ക്ക​റാ​യി ആ​രാ​ധ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും ഇ​ഷ്​​ട​താ​ര​മാ​യി മാ​റി. 2017ൽ ​ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗി​ൽ തി​ള​ങ്ങി​യ താ​രം ദി​മി​ത​ർ ബെ​ർ​ബ​റ്റോ​വി​​െൻറ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഡേ​വി​ഡ്​ ജെ​യിം​സി​​െൻറ ​​െപ്ല​യി​ങ്​ ഇ​ല​വ​നി​ലെ സ്​​ഥി​രം സാ​ന്നി​ധ്യ​വു​മാ​യി. അ​ടു​ത്തി​ടെ അ​ണ്ട​ർ 23 ദേ​ശീ​യ ടീ​മി​ലും ഇ​ടം​പി​ടി​ച്ചു. ആ​രാ​ധ​ക​ർ ‘ഇ​ന്ത്യ​ൻ ഒാ​സി​ൽ’ എ​ന്ന്​ വി​ളി​ക്കു​ന്ന സ​ഹ​ൽ, ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്.

Loading...
COMMENTS