ഇറ്റാലിയൻ കൗമാര ഫുട്ബാളർ കുഴഞ്ഞുവീണു മരിച്ചു
text_fieldsമിലാൻ: ഇറ്റാലിയൻ ഫുട്ബാളിനെ കണ്ണീരിലാഴ്ത്തി അത്ലാൻറയുടെ കൗമാര താരം ആൻഡ്രിയ റിനാൽഡി പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. 19കാരനായ താരം ലോക്ഡൗൺ കാരണം വീട്ടിൽ പരിശീലിച്ചുകൊണ്ടിരിക്കെ തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടർന്നാണ് മരണം.
ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെട്ട റിനാൽഡി 13ാം വയസ്സിലാണ് അത്ലാൻറയിലെത്തുന്നത്. 2016ൽ അത്ലാൻറയുടെ അണ്ടർ 16 ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. പിന്നീട് ലോൺ അടിസ്ഥാനത്തിൽ മറ്റ് ക്ലബുകളിലേക്ക് കൂടുമാറി. നിലവിൽ സീരി ‘ഡി’ ഡിവിഷൻ ക്ലബ് ലെഗ്നാനോയുടെ താരമാണ്. വീട്ടിൽ പരിശീലനത്തിനിടെ വെള്ളിയാഴ്ചയാണ് ആൻഡ്രിയ റിനാൽഡി കുഴഞ്ഞുവീണത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
