Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ കരുത്ത് കാലിഗ്രഫിയായി; മലയാളി ദമ്പതികൾ താരങ്ങൾ
text_fieldsbookmark_border
ദോഹ: ഖത്തറിെൻറ കാൽകരുത്ത് പന്തുകളിയിൽ തെളിഞ്ഞു. എന്നാൽ എല്ലാതരത്തിലുമുള്ള രാജ്യത്തിെൻറ കരുത്ത് വലംകൈയിൽ ആവാഹിക്കുന്ന തരത്തിൽ മലയാളി ദമ്പതികൾ കാലിഗ്രഫി ചിത്രം രചിച്ചു. അത് സാമൂഹിക മാധ്യമങ്ങളിൽ ൈവറൽ. നാട്ടിലെ മിക്കവരുെടയും വാട്സ്ആപ്പ് പ്രൊഫൈലിലും ഫേസ്ബുക്കിലുമൊക്ക ഇൗ ചിത്രമാണിപ്പോൾ. സമീഹ അബ്ദുസ്സമദും ഭർത്താവ് ആദിൽ മുബാറക്കും ചേർന്നാണ് കാലിഗ്രഫി പൂർത്തിയാക്കിയത്.
മലപ്പുറം വളാഞ്ചേരി വടക്കുംപുറം സ്വദേശിയാണ് ആദിൽ. ഖത്തർ എന്ന് അറബിയിൽ എഴുതിയതാണ് ചിത്രം. ഇതിലെ ‘ത്വ’ എന്ന അറബി അക്ഷരം ഒരു കരുത്തെൻറ വലതുൈകയുടെ രൂപത്തിലാണ്. മസിൽ പെരുപ്പിച്ചുള്ള ഇൗ വലംകൈ ഖത്തർ എന്നതിലെ ‘ത്വ’ എന്ന അക്ഷരമായി മാറുന്നു. മൂന്ന് അറബി അക്ഷരത്താൽ ഖത്തറെന്ന കൊച്ചുരാജ്യത്തിെൻറ സകല കരുത്തും ആവാഹിച്ചിരിക്കുന്നു ചിത്രം.ഫ്രീലാൻസ് ആർക്കിടെക്റ്റ് ആണ് സമീഹ. ബിടെക് ബിരുദധാരിയായ ആദിൽ ബിസിനസ് നടത്തുകയാണ്. ഏഷ്യൻ കപ്പിൽ ഖത്തർ സൗദി അറേബ്യയെ തോൽപിച്ച സാഹചര്യത്തിലാണ് ഇവർ കാലിഗ്രഫി തീർത്തത്. ഇൻസ്റ്റഗ്രാം ബിസിനസ് പേജിൽ ആണ് ആദ്യം പോസ്റ്റ് ചെയ്തത്.
അൽഖോറിൽ ഇവരുടെ ഉടമസ്ഥതയിൽ ജ്യൂസ് ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ ഖത്തരികളുമുണ്ട്. കാലിഗ്രഫി കണ്ട ഖത്തരികളടക്കമുള്ളവർ ചിത്രം സാഹൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഖത്തർ കഴിഞ്ഞദിവസം ഏഷ്യൻ കപ്പ് സെമിയിൽ യു.എ.ഇയെ നാല് ഗോളിന് തകർത്തതോെട ചിത്രം മെഗാഹിറ്റായി. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി തുടങ്ങി പ്രമുഖരും ചിത്രം പോസ്റ്റുചെയ്തു. ഏതായാലും ഇൗ മലയാളി ദമ്പതികളാണ് ഇപ്പോൾ താരങ്ങൾ. ഇവർക്ക് അർഹം ആദിൽ എന്ന മകനുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story