2030 ലോകകപ്പിന് ശ്രമവുമായി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ
text_fieldsബ്യൂനസ് െഎറിസ്: 2030 ലോകകപ്പിന് സംയുക്ത ആതിഥേയത്വത്തിനായി വീണ്ടും ശ്രമം തുടങ്ങി ലാറ്റിനമേരിക്കയിലെ പ്രമുഖ രാജ്യങ്ങൾ. അർജൻറീന, ചിലി, പരേഗ്വായ്, ഉറൂഗ്വായ് രാജ്യങ്ങളാണ് 2030 ലോകകപ്പിന് വേണ്ടി വീണ്ടും ശ്രമം ആരംഭിച്ചത്. ഇതിനായി അർജൻറീനൻ തലസ്ഥാന നഗരിയിൽ രാഷ്ട്ര നേതാക്കൾ ഒരുമിച്ചു കൂടി ചർച്ചയാരംഭിച്ചു.
ലാറ്റിനമേരിക്കൻ ഫുട്ബാൾ സമിതി അംഗങ്ങളെ ഉൾക്കൊള്ളിച്ച് ഇതിനായി പ്രതേക കമ്മിറ്റി രൂപീകരിക്കും. ഗ്രൂപ് റൗണ്ട്, സെമി, ഫൈനൽ മത്സരങ്ങൾ ഏതു രാജ്യത്ത് നടത്തുമെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. നേരത്തെ, 2017ൽ അർജൻറീനയും ഉറൂഗ്വായുമാണ് സംയുക്ത ആതിഥേയത്തിന് ശ്രമം തുടങ്ങിയത്. പിന്നാലെ മറ്റു രാജ്യങ്ങളും ഇവരോടൊപ്പം ചേരുകയായിരുന്നു.
