ചാ​മ്പ്യ​ൻ​സ്​ ക​പ്പ്: ഇ​ൻ​റ​ർ​മി​ലാ​നെ​ വീഴ്ത്തി യു​ൈനറ്റഡ്

12:27 PM
21/07/2019

സിം​ഗ​പ്പൂ​ർ സി​റ്റി: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​ൈ​ന​റ്റ​ഡി​ന്​ വി​ജ​യ​ത്തു​ട​ക്കം. ​സിം​ഗ​പ്പൂ​ർ സി​റ്റി​യി​ലെ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​രാ​യ  ഇ​ൻ​റ​ർ​മി​ലാ​നെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു യു​നൈ​റ്റ​ഡി​​െൻറ വി​ജ​യം. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ കൗ​മാ​ര താ​രം മേ​സ​ൺ ഗ്രീ​ൻ​വു​ഡ്​​സി​​െൻറ വ​ക​യാ​യി​രു​ന്നു​ വി​ജ​യ​ഗോ​ൾ.

Loading...
COMMENTS