നോക്കൗട്ട് തേടി ത്രിമൂർത്തികൾ
text_fieldsഒരു ഗ്രൂപ്പിൽ അടുത്ത റൗണ്ടിലേക്കുള്ള ടീമുകൾ തീരുമാനമായതിനാൽ അപ്രസക്ത മത്സരങ്ങൾ. മറു ഗ്രൂപ്പിൽ മൂന്ന് ടീമുകൾക്ക് സാധ്യത നിലനിൽക്കുന്നതിനാൽ തീപാറും പോരാട്ടങ്ങൾ. ഇതാണ് ഗ്രൂപ് ഘട്ടം അവസാന ദിനത്തിലേക്ക് കടക്കുന്ന ദിവസത്തെ അവസ്ഥ. വ്യാഴാഴ്ചത്തെ മത്സരങ്ങളോടെ നോക്കൗട്ട് റൗണ്ടിലെത്തുന്ന ടീമുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാവും.
ഗ്രൂപ് ജി
ഇൗ ഗ്രൂപ്പിൽനിന്ന് തുടരൻ വിജയങ്ങളുമായി ഇംഗ്ലണ്ടും ബെൽജിയവും അടുത്ത റൗണ്ടിലെത്തിക്കഴിഞ്ഞു. ഗ്രൂപ് ജേതാക്കളെ കണ്ടെത്താനുള്ള ഇവർ തമ്മിലുള്ള പോരാട്ടമാണ് വ്യാഴാഴ്ചത്തെ ഹൈലൈറ്റ്. എല്ലാം കൊണ്ടും തുല്യനിലയിലാണ് ഇരുസംഘങ്ങളും. രണ്ട് കളി, രണ്ട് ജയം, എട്ട് ഗോളടിച്ച്, രണ്ട് ഗോൾ വഴങ്ങി, ആറ് പോയൻറ്.
മുൻനിരയുടെയും മധ്യനിരയുടെയും മികവാണ് രണ്ടു ടീമുകളുടെയും സവിശേഷത. ഗോളടിച്ചുകൂട്ടുന്ന ഹാരി കെയ്നിെൻറ നേതൃത്വത്തിൽ ജെസെ ലിൻഗാർഡും റഹീം സ്റ്റെർലിങ്ങും ഡെലെ അലിയും അണിനിരക്കുന്ന ഇംഗ്ലണ്ടിന് മറുപടിയായി ഗോളടിയന്ത്രം റൊമേലു ലുകാകുവും ഡ്രെയിൻസ് മാർെട്ടൻസും കെവിൻ ഡിബ്രൂയിനുമുണ്ട് ബെൽജിയം നിരയിൽ.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ തുനീഷ്യയും പാനമയും ഏറ്റുമുട്ടും. ആശ്വാസജയം തേടിയിറങ്ങുകയാണ് ഇരുടീമുകളും.
ഗ്രൂപ് എഫ്
ഏഷ്യൻ പ്രതിനിധികളായ ജപ്പാൻ, ആഫ്രിക്കയിൽനിന്നുള്ള സെനഗാൾ, ലാറ്റിനമേരിക്കയുടെ കൊളംബിയ. ഒപ്പത്തിനൊപ്പം മികവുള്ള മൂന്ന് ടീമുകളിൽ രണ്ടെണ്ണത്തിന് മാത്രമേ മുന്നോട്ടുപോകാനാവൂ. ഏതൊക്കെ ടീമിനായിരിക്കും ആ ഭാഗ്യം. ജപ്പാനും സെനഗാളിനും നാല് പോയൻറ് വീതമാണുള്ളത്. കൊളംബിയക്ക് മൂന്നും. പോയൻറില്ലാത്ത പോളണ്ട് പുറത്തായിക്കഴിഞ്ഞു. അവരെ നേരിടുന്ന ജപ്പാന് സമനില നേടിയാൽ മതി മുന്നേറാൻ. കൊളംബിയയെ നേരിടുന്ന സെനഗാളിനും സമനില മതി. എന്നാൽ, കഴിഞ്ഞവർഷത്തെ ക്വാർട്ടർ ഫൈനലിസ്റ്റുകളായ കൊളംബിയക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ കളിയിൽ മികവുറ്റ കളിയുമായി പോളണ്ടിനെ തകർത്ത ആവേശത്തിലാണ് കൊളംബിയ. ജപ്പാനും സെനഗാളുമാവെട്ട പരസ്പരമുള്ള അങ്കത്തിൽ തകർപ്പൻ കളിയുമായി സമനില പിടിച്ചതിെൻറ ആത്മവിശ്വാസത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
