Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെയർ പ്ലേ തുണച്ചു;...

ഫെയർ പ്ലേ തുണച്ചു; തോറ്റിട്ടും ജപ്പാൻ പ്രീക്വാർട്ടറിൽ

text_fields
bookmark_border
japan
cancel

വോൾവോഗ്രാഡ്: ഏഷ്യൻ പ്രതീക്ഷ കാത്ത്​ ജപ്പാൻ പ്രീക്വാർട്ടറിൽ. ലോകകപ്പ്​ ഫുട്​ബാൾ ഗ്രൂപ്പ്​ എച്ചിലെ ജപ്പാൻ-പോളണ്ട്​ പോരാട്ടത്തിൽ പോളണ്ടിനോട്​ തോറ്റിട്ടും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഫെയർ പ്ലേയാണ്​ ജപ്പാന്​ തുണയായത്​. 

ആദ്യ മത്സരത്തിൽ കരുത്തരായ കൊളംബിയയെ തോൽപ്പിച്ച ജപ്പാൻ രണ്ടാം മത്സരത്തിൽ സെനഗലിനെ സമനിലയിൽ തളച്ചിരുന്നു. എന്നാൽ ഇന്ന്​ പോളണ്ടിനോട്​ തോറ്റതിന്​ ശേഷവും ഏഷ്യൻ ടീം ക്വാർട്ടർ കണ്ടത്​ ഫെയർ പ്ലേ കാരണം. ഇന്ന്​ പരാജയപ്പെട്ടതോടെ സെനഗലിനും ജപ്പാനും തുല്യ പോയൻറായി. എന്നാൽ ഇതുവരെയുള്ള മത്സരങ്ങളിൽ കുറച്ച്​മഞ്ഞ കാർഡുകൾ മാത്രം കണ്ട ഏഷ്യക്കാരെ അവസാന 16 ടീമുകളിലൊന്നായി തെരഞ്ഞെടുക്കുകയായിരുന്നു.

59ാം മിനിറ്റിലെ ബെഡ്​നാരേക്കി​​​​​​​​​​​​​​​​െൻറ ഗോളിലായിരുന്നു പോളണ്ട്​ ലീഡ്​ ചെയ്​തത്​. ബോക്​സിനടുത്ത്​ നിന്നും കുർസാവയെടുത്ത ഫ്രീകിക്ക്​ ബെഡ്​നാറേക് ജപ്പാൻ പ്രതിരോധത്തെ ഭേദിച്ച്​ വലയിലേക്ക്​ എത്തിക്കുകയായിരുന്നു.

റഷ്യൻ ലോകകപ്പിലെ ആദ്യമായാണ്​ ഫെയർ പ്ലേ പ്രീക്വാർട്ടർ നിശ്ചയിക്കുന്നത്​. റഷ്യയിൽ ഇതുവരെ നാല്​ മഞ്ഞ കാർഡുകൾ മാത്രമാണ്​ റഫറി ജപ്പാൻ താരങ്ങൾക്ക്​ നേരെ ഉയർത്തിയത്​. എന്നാൽ സെനഗൽ താരങ്ങൾ കണ്ടത് ആറ്​ മഞ്ഞ കാർഡുകളും​​.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിതമായി പിരിഞ്ഞിരുന്നു. ശക്​തമായ മുന്നേറ്റം നടത്തിയ ജപ്പാനെ പോളിഷ്​ പ്രതിരോധിച്ച്​ നിർത്തുന്ന കാഴ്​ചയായിരുന്നു വോൾവോഗ്രാഡിൽ. തുടരെ ലഭിച്ച കോർണറുകൾ ഒന്നും ജപ്പാന്​ ഉപയോഗിക്കാനായില്ല. പന്തടക്കത്തിലും പോളണ്ടായിരുന്നു മുന്നിൽ.

ആദ്യ പകുതിയിൽ ജപ്പാന്​ ലഭിച്ച മികച്ച അവസരങ്ങൾ എല്ലാം പാഴായിപ്പോയിരുന്നു. 34-ാം മിനിറ്റില്‍ കാമില്‍ ഗില്‍ക്കി​​​​​​​​​​​​​​​​​െൻറ ഹെഡ്ഡര്‍ പോളണ്ടിനെ മുന്നിലെത്തിക്കുമെന്ന്​ കരുതിയെങ്കിലും ഒരു മികച്ച സേവിലൂടെ ജപ്പാൻ ഗോളി എയ്ജി കവാഷിമ അത്​ രക്ഷപ്പെടുത്തുകയായിരുന്നു. ആറ്​ പുതുമുഖങ്ങളുമായാണ്​ ജപ്പാൻ ഇന്ന്​ കളിച്ചത്​​. പോളണ്ടിലും അഞ്ച്​ മാറ്റങ്ങളുണ്ടായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanpoland2018 FIFA World Cupmalayalam newssports news
News Summary - 2018 fifa world cup japan to pre quarters -sports news
Next Story