അണ്ടർ 16 എ.എഫ്.സി കപ്പ്: ഇന്ത്യ കടുത്ത ഗ്രൂപ്പിൽ
text_fieldsക്വാലാലംപുർ: ഇൗ വർഷം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ ഏഴു വരെ മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 എ.എഫ്.സി കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യ സി ഗ്രൂപ്പിൽ പന്തുതട്ടും. കരുത്തരായ ഇറാൻ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവയാണ് ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പമുള്ളത്.
നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുക്കുന്നത്. ഗ്രൂപ് എയിൽ മലേഷ്യ, ജപ്പാൻ, തായ്ലൻഡ്, തജികിസ്താൻ, ബിയിൽ ഉത്തര കൊറിയ, ഒമാൻ, യമൻ, ജോർഡൻ, ഡിയിൽ ഇറാഖ്, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, അഫ്ഗാനിസ്താൻ ടീമുകളാണ് മാറ്റുരക്കുക.
നേപ്പാളിൽ നടന്ന യോഗ്യതടൂർണമെൻറിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ഇറാഖിനെയും ആതിഥേയരായ നേപ്പാളിനെയും സമനിലയിൽ തളച്ച ഇന്ത്യ ഫലസ്തീനെ 3^0ന് തകർത്തിരുന്നു. കഴിഞ്ഞതവണ ഗോവയിലായിരുന്നു അണ്ടർ 16 എ.എഫ്.സി കപ്പ് ഫുട്ബാൾ ടൂർണമെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
