ചാമ്പ്യൻസ് ലീഗ്: ബാഴ്സക്ക് ജയം ബയേണിന് തോൽവി
text_fieldsമോണ്‍ഷെന്‍ഗ്ലാഡ്ബാഹ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. എതിരാളികളുടെ തട്ടകത്തില്‍ ബാഴ്സക്ക് ആദ്യം അടിതെറ്റിയെങ്കിലും രണ്ടാം പകുതിയില്‍ ഉജ്വലമായി തിരിച്ചുവന്നു. ബാഴ്സ ജര്‍മന്‍ ക്ലബായ മോണ്‍ഷെന്‍ഗ്ലാഡ്ബാഹിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് തിരിച്ചടിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
മറ്റൊരു മൽസരത്തിൽ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡാണ് ബയേണിനെ തോൽപ്പിച്ചത്. 35-ാം മിനിറ്റില്‍ കാരാസ്ക്കോയാണ് അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. ഈ സീസണില്‍ ബയേൺ വഴങ്ങുന്ന ആദ്യ തോല്‍വിയാണ്. കഴിഞ്ഞ സീസണ് സെമിയിലും അത്ലറ്റിക്കോ ബയേണിനെ വീഴ്ത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആറു പോയിന്റായ അത്ലറ്റിക്കോ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുള്ള ബയേൺ രണ്ടാമതാണ്.
