Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോപ ലീഗ്​:...

യൂറോപ ലീഗ്​: യുനൈറ്റഡിനും ഇന്‍ററിനും തോല്‍വി

text_fields
bookmark_border
യൂറോപ ലീഗ്​: യുനൈറ്റഡിനും  ഇന്‍ററിനും തോല്‍വി
cancel

ലണ്ടന്‍: യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ രണ്ടാംനിര ടൂര്‍ണമെന്‍റായ യൂറോപ ലീഗ് സീസണിന് തുടക്കമായപ്പോള്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഇന്‍റര്‍ മിലാനും തോല്‍വി. സതാംപ്ടണ്‍, വിയ്യാറയല്‍, ഷാല്‍ക്കെ, അയാക്സ് ആംസ്റ്റര്‍ഡാം ടീമുകള്‍ ജയംകണ്ടപ്പോള്‍ ഫിനര്‍ബാഷെ, എ.എസ് റോമ ടീമുകള്‍ സമനില വഴങ്ങി. കഴിഞ്ഞ സീസണില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ക്ക് പുറത്തായതിനാല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവാതെ പിന്തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഡച്ച് ടീമായ ഫെയ്നൂര്‍ദാണ് ഏകപക്ഷീയമായ ഒരു ഗോളിന് മലര്‍ത്തിയടിച്ചത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റിരുന്ന ജോസ് മൗറീന്യോയുടെ ടീമിന് തുടര്‍ച്ചയായ രണ്ടാം പരാജയം കനത്ത തിരിച്ചടിയായി.

റോട്ടര്‍ഡാമിലെ ഫെയ്നൂര്‍ദ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 79ാം മിനിറ്റില്‍ ടോണി ട്രിന്‍ഡാഡെയാണ് നിര്‍ണായകഗോള്‍ നേടിയത്. സിറ്റിക്കെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ എട്ടു മാറ്റങ്ങള്‍ വരുത്തിയാണ് മൗറീന്യോ ഫെയ്നൂര്‍ദിനെതിരെ യുനൈറ്റഡിനെ ഇറക്കിയത്. സൂപ്പര്‍ താരങ്ങളായ വെയ്ന്‍ റൂണി, സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കി. എന്നാല്‍, മാര്‍കസ് റഷ്ഫോര്‍ഡ്, ആന്‍റണി മാര്‍ഷല്‍, യുവാന്‍ മാറ്റ എന്നിവരടങ്ങിയ മുന്‍നിരക്കോ പോള്‍ പോഗ്ബ, ആന്‍ഡര്‍ ഹെരേര, മോര്‍ഗന്‍ ഷ്നൈഡര്‍ലീന്‍ എന്നിവര്‍ അണിനിരന്ന മധ്യനിരക്കോ മത്സരത്തിന്‍െറ ഒരുഘട്ടത്തിലും താളം കണ്ടത്തൊനായതേയില്ല. ഇസ്രായേല്‍ ക്ളബ് എച്ച്. ബീര്‍ഷെവയാണ് ഇന്‍റര്‍ മിലാനെ 2-0ത്തിന് തോല്‍പിച്ചത്.

Show Full Article
TAGS:manchester unitedIntermilaneuropa leeg
Next Story